Book Name in English : Mayatha Mazhaville
ഓര്‍മ്മ, സ്ത്രീ, സാഹിത്യം കല, യാത്ര, പലവക എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലായിട്ട് നാല്പതില്‍പ്പരം ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ചങ്ങന്പുഴ, കുമാരനാശാന്‍, ഉറൂബ്, സി ജെ തോമസ്, മുണ്ടശ്ശേരി, സരസ്വതിയമ്മ തുടങ്ങിയ എഴുത്തുകാരെ അടുത്തറിഞ്ഞെഴുതിയ ലേഖനങ്ങളും ആധുനിക സ്ത്രീസമൂഹത്തിന്‍റെ നാനാതരം പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവരുടെ ആത്മസംഘര്‍ഷങ്ങളും പ്രതിരോധങ്ങളും ചര്‍ച്ചചെയ്യുന്ന ലേഖനങ്ങളും സാഹിത്യം,കല,യാത്ര എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ടുമാണ് മായാത്ത മഴവില്ല് എന്ന ഈ പുസ്തകം സന്പൂര്‍ണ്ണമാകുന്നത്. ഒരു സര്‍ഗാത്മകരചയിതാവിനുമപ്പുറം സാമൂഹ്യപ്രതിബദ്ധതയോടെ അവര്‍ ജീവിച്ചിരുന്നകാലത്തുണ്ടായിരുന്ന സാമൂഹിക കാലുഷ്യങ്ങളെയും മനുഷ്യത്വപരമല്ലാത്ത കീഴ്വഴക്കങ്ങളെയും ചോദ്യംചെയ്ത ആദ്യ എഴുത്തുകാരികൂടിയായിരുന്നു ലളിതാംബിക അന്തര്‍ജനമെന്നു ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about മായാത്ത മഴവില്ല് Other InformationThis book has been viewed by users 107 times