Book Name in English : Marunna Mukhangal
സർപ്പക്കാവും പൂതിരുവാതിരയും തെങ്ങിൻപറമ്പും തോടുകളും പുഴ കളും കടുംപച്ചയായി വിടർന്നു പന്തലിച്ചു നില്ക്കുന്ന വൻമരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാൾജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയൻ ശിവദാ സിന്റെ ‘മാറുന്ന മുഖങ്ങൾ’ എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാ അത്തലത്തിൽ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നമ്മുടെ ഓർമ്മക ളിലേക്ക് വരികയാണ്. നാഗരിക ജീവിതാഘോഷങ്ങളിൽ മുങ്ങി ജീവി തത്തിന്റെ മുഖങ്ങൾ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളിൽ പ തിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊർജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ കഥകൾ കേരളത്തി ന്റെ അറുപതുകളിൽ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കി ഇതിൽ കണ്ടുമുട്ടാനാവും. കാല്പനികമായ ഒരു ഭാഷയിലൂടെയല്ലാതെ ആധുനിക ജീവിതത്തിന്റെ വൈവിധ്യങ്ങൾ ആവിഷ്കരിക്കാൻ കഴിയു മെന്ന് ഓരോ കഥയും വായിക്കുമ്പോൾ അനുഭവപ്പെടുന്നു. നാടും നഗ രവും പ്രവാസവും ഗ്രാമവും നിറഞ്ഞ വായനാനുഭവം ഭാഷയുടെ പു തിയൊരു ആഖ്യാനസാധ്യതയും തുറന്നിടുന്നു.Write a review on this book!. Write Your Review about മാറുന്ന മുഖങ്ങൾ Other InformationThis book has been viewed by users 447 times