Book Name in English : Mireneeru
“ധന്യ വേങ്ങച്ചേരിയുടെ കവിത മലയാളത്തിലെ ഒരുപക്ഷേ, ഏറ്റവും പുതിയ മലയാളകവിതയുടെ ശബ്ദമായി വായിക്കേണ്ടിയിരിക്കുന്നു. ഈ കവിതകൾ രൂപപ്പെടുന്ന കാലം, ഈ കവിതകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ, ഈ കവിതകൾ കണ്ടെടുക്കുന്ന ഭാഷ, ഈ കവിതകളിലൂടെ രൂപപ്പെട്ടുവരുന്ന മനുഷ്യർ, ഈ കവിതകൾക്ക് പറയാനുള്ള കാര്യങ്ങൾ അങ്ങനെ ലോക ത്തോട് സംസാരിക്കുവാനുള്ള പലതും അത് സംവദിക്കുന്നു. പുതിയ കാല ത്തിൻ്റെ ഒരുപക്ഷേ, അറ്റുപോയ ഒരു തുന്നിച്ചേർക്കൽ പോലെ മലയാള ത്തിൻ്റെ ഭാഷയിൽ ഏറെ വിസ്തൃതവും വർണ്ണനയോടു കൂടിയതുമായ ഒരു തുന്നിച്ചേർക്കലായി ഈ കവിത നമ്മോടൊപ്പം നിൽക്കുന്നു.?“
ഡോ. എം ബി മനോജ്
അച്ചടി ഭാഷയുടെ ഉടൽ വടിവുകളെയും സൗന്ദര്യശാസ്ത്രസങ്കല്പനങ്ങ ളെയും നിഷ്കരുണം നിരാകരിച്ചുകൊണ്ട്, ഗോത്രത്തനിമകളുടെ ശീലുകളെ കാവ്യഭാഷയിൽ സന്നിവേശിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഗോത്ര കവികൾ ഏറ്റെടുത്തതും നടപ്പിലാക്കിയതും. ഗോത്ര കവിതയുടെ പൊതുഭൂമികയിൽ നിന്നുകൊണ്ട് തൻ്റെ ഗോത്രത്തിൻ്റെ അനുഭവങ്ങളെ ആലേഖനം ചെയ്യുകയാണ് ധന്യ വേങ്ങച്ചേരി, മിരെനീര് എന്ന കാവ്യ സമാഹാ രത്തിലൂടെ. ഇന്നോളം നാം അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതങ്ങൾ ക്കപ്പുറത്ത്, മനുഷ്യജീവിതത്തിന്റെ അതിസങ്കീർണ്ണമായ അടരുകളെയും, ഗോത്രസംസ്കൃതിയെയും കാടനുഭവങ്ങളെയുമാണ് മിരെനീര് നമ്മുടെ മുമ്പിൽ വയ്ക്കുന്നത്.Write a review on this book!. Write Your Review about മിരെ നീര് Other InformationThis book has been viewed by users 89 times