Book Name in English : Mumbai
മുംബൈ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്. അവയില്‍ ഒന്ന് സാമ്പ്രദായിക വഴികളില്‍നിന്ന് നോവലിസ്റ്റ് വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല. ഒരുപക്ഷേ കഥപോലുമില്ല. വീണു ചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവല്‍. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകള്‍ ചേര്‍ത്തുവെച്ച് അതില്‍ മുംബൈ നഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ് നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതില്‍ ബിംബസമുച്ചയങ്ങള്‍ ഇല്ല. ഭാഷയുടെ സങ്കീര്‍ണതകളില്ല.’’
-എം.മുകുന്ദന്‍.
കാലംപോലെ പ്രണയവും പോയ്മറയുന്നു.പിന്നെ മരണമാണ്.അതും ഒരു ആവേശമായി നമ്മെ പൊതിയും.ഓര്‍മയുടെ ബാക്കിപത്രംപോലെ ഇവിടെ മഴ പെയ്‌തൊഴിയുമ്പോള്‍ യാത്രകള്‍ക്കും കാത്തുനില്‍പ്പിനുമായി ഒരുപാടു സമയം ചെലവഴിച്ച മുംബൈ മഹാനഗരിയുടെ കാഴ്ചകള്‍ വീണ്ടും ഒരാത്മാനുരാഗത്തോടെ ഞാന്‍ ഏറ്റെടുക്കുന്നു. കണ്ടുമുട്ടിയ ചില മുഖങ്ങള്‍, സംഭവങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ നിങ്ങള്‍ക്കായി കുറിക്കുന്നു.ഇനിയും തിരിച്ചറിയാനാവാതെ വീണ്ടെടുക്കാനാവാതെ
കടന്നുപോകുന്ന പ്രണയങ്ങള്‍ക്ക് ജീവിതങ്ങള്‍ക്ക്
- ലിസി
മാതൃഭൂമി ബുക്‌സ് അവാര്‍ഡ് നേടിയ നോവല്‍.Write a review on this book!. Write Your Review about മുംബൈ Other InformationThis book has been viewed by users 1517 times