Book Name in English : Mooladhanam Vol-1,2,3
ലോകത്തെ മാറ്റിമറിച്ച വിശ്വോത്തര കൃതികളിലൊന്നാണ് കാള്‍ മാര്‍ക്സിന്റെ മൂലധനം മുതലാളിത്വവ്യവസ്ഥയുടെ ഉല്പത്തിയേയും വികാസ പരിണാമങ്ങളെയും അതിസൂക്ഷമമായും സവിസ്തരമായും വിശകലനം ചെയ്ത്, അതിനുകാരണമായ സാമ്പത്തിക നിയമങ്ങളെ മര്‍ക്സ് ഈ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗം വരുന്ന ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാഷ്ട്രങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനം മാര്‍ക്സിസമായിരുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊരുഭാഗം മാര്‍ക്സിസത്തിന്റെ കൊടിക്കീഴിലായിരുന്നു. ഈ ശക്തിയെ അനുകൂലിക്കുന്നവര്‍ക്ക് എതിര്‍ക്കുന്നവര്‍ക്കും ആധുനിക ലോകത്തെക്കുറിച്ചറിയാന്‍ മാര്‍ക്സിന്റെ മൂലധനം ഒഴിച്ചുകൂടാനാവാത്തതാണ്. മൂലധനം വെറുമൊരു അര്‍ത്ഥശാസ്ത്ര ഗ്രന്ഥം മാത്രമല്ല. ചരിത്രവും ദര്‍ശനവുമെല്ലാമാണ്. മൂലധനത്തിന്റെ തര്‍ജ്ജമ ഇതിനകം അറുപതിലേറെ ഭാഷകളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ലോകക്ലാസ്സിക്കിന്റെ സമ്പൂര്‍ണ്ണ പരിഭാഷ ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ഒക്ടോബര്‍ വിപ്ലവത്തിന്റെ 70 വാര്‍ഷികദിനമായ 1968 മെയ്യ് 5-ന് എസ്.പി.എസ് ആയിരുന്നു പരിഷ്കരിച്ച മൂന്നാം പതിപ്പ് പുതുവര്‍ഷത്തിലെ പ്രഥമദിനത്തില്‍ (2011 ജനുവരി 1) സാഭിമാനം സഹകര്‍ണ വകുപ്പിന്റെ സഹകരണ നവരത്നം കേരളീയം പദ്ധതിയുടെ ഭാഗമായി സംഘം പ്രസിദ്ധപ്പെടുത്തുന്നു. Write a review on this book!. Write Your Review about മൂലധനം Vol-1,2,3 Other InformationThis book has been viewed by users 15330 times