Book Name in English : U A Khaderinte Therenjedutha kadhakal II
രചനയുടെ വിഭ്രമങ്ങളില്‍ ശ്വാസംമുട്ടുമ്പോള്‍ കാട്ടിക്കൂട്ടുന്ന
വിഭ്രാന്തികളെ ചിലപ്പോള്‍ കുത്തിനോവിക്കുന്നു. തലോടി
ആശ്വസിപ്പിക്കുന്നു. പലപ്പോഴും കരപറ്റാനുള്ള
വൈക്കോല്‍ത്തുമ്പുകള്‍ എനിക്കുനേരെ എറിഞ്ഞുതരുന്നു.
അങ്ങനെ തളിരിളംകാറ്റുപോലെയും പരിഹാസം പോലെയും
ആദ്യാഭിനന്ദനങ്ങളുടെ പ്രകാശധൂളിപോലെയും അവള്‍ ഉണ്ട്.
ഗന്ധര്‍വ്വകിന്നരന്മാരെ ശരീരത്തിലാവാഹിച്ച തരുണീമണിയുടെ
സ്മൃതിഭംഗങ്ങളെ ചിത്രീകരിക്കുവാനുദ്യമിക്കുമ്പോള്‍,
സര്‍പ്പക്കളത്തില്‍ മതികെട്ടിഴയുന്ന കന്നിയുടെ
വിയര്‍പ്പുചാലുകളില്‍ വര്‍ണ്ണപ്പൊടികള്‍ കാമനാഗങ്ങളായി
ഫണം വിടര്‍ത്തുമ്പോള്‍, പുഷ്പസമാനമായ ഉച്ഛ്വാസ
സുഗന്ധതപ്തനിമിഷങ്ങള്‍ എനിക്കു സമ്മാനിക്കുന്നു. തൊട്ടരികെ
ചേര്‍ന്നുനില്ക്കുന്നു. മൃദുസ്വര സംഗീതതാരുണ്യത്തികവോടെ
മന്ത്രിക്കുന്നു. ''എനിക്കിഷ്ടവും എഴുതിക്കോളൂ, ഞാനുണ്ട് കൂടെ-''
നാടോടി പാരമ്പര്യത്തിലുള്‍ച്ചേര്‍ന്ന്, വടക്കന്‍ മൊഴിത്താളങ്ങളുടെ തനത് തളത്തിലിരുന്ന സ്വര്‍ഗ്ഗാത്മകരചന നിര്‍വഹിക്കുന്ന എഴുത്തുകാരനാണ് യു.എ. ഖാദര്‍. സവിശേഷമായ ഒരു അടയാളമുദ്ര ഭാഷയില്‍ സ്വായത്തമാക്കാന്‍ സാധിച്ച ഈ കഥാജീവിതത്തിന്റെ ''ഉറച്ചിലളത്തില്‍'' നിന്ന് തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ രണ്ടാംഭാഗമാണ് ഈ ഗ്രന്ഥത്തില്‍ പ്രകാശിപ്പിക്കുന്നത്.
Write a review on this book!. Write Your Review about യു എ ഖാദറിന്റെ തെരെഞ്ഞെടുത്ത കഥകള്‍ രണ്ടാം ഭാഗം Other InformationThis book has been viewed by users 2104 times