Book Name in English : Ramayanathinte Charithra Sancharangal
സാഹിത്യ വിമർശനം വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദർഭത്തിൽ എത്രയും പ്രസക്തമാണ്. അധികാരം കൂടുതൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാർഥത്തിൽ പ്രതിരോധ ധർമം പുലർത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തിൽ ആഴത്തിൽ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുൻനിർത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപൻ തന്റെ ആശയങ്ങൾ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ നിർബന്ധിച്ചുകൊണ്ടിരിക്കും.
Write a review on this book!. Write Your Review about രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ Other InformationThis book has been viewed by users 17 times