Image of Book റീ ഡിസൈന്‍ ചെയ്യാം ചിന്തകള്‍
  • Thumbnail image of Book റീ ഡിസൈന്‍ ചെയ്യാം ചിന്തകള്‍
  • back image of റീ ഡിസൈന്‍ ചെയ്യാം ചിന്തകള്‍

റീ ഡിസൈന്‍ ചെയ്യാം ചിന്തകള്‍

Publisher :Beyond Books
ISBN : 9780000153180
Language :Malayalam
Edition : 2024
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Re Design Chaiyyam Chinthakal

മനസ് തളർന്ന അവസ്ഥയിലാണോ,
നിരാശപ്പെടേണ്ട,
“ തോട്ട് പ്രോസസ് റീ എൻജിനീയറിംഗിലൂടെ“ ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാം

ചിന്തകളാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയവും പരാജയവും നിശ്ചയിക്കുന്നത്. സന്തോഷവും വിഷാദവും ചിന്തകളിൽ നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ആയതിനാൽ, ചിന്തകളിൽ മാറ്റം വരുത്തി ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാൻ വഴി കാട്ടുന്ന മന:ശാസ്ത്ര- പ്രചോദനാത്മക പുസ്തകമാണ് “ റീ ഡിസൈൻ ചെയ്യാം, ചിന്തകൾ“ .
24 അധ്യായങ്ങളിലായി, പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന മന:ശാസ്ത്ര വഴികൾ, ജീവിത സംഭവങ്ങൾ, ഉദാഹരണങ്ങൾ, ഉദ്ധരണികൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും സൈക്കോളജിസ്റ്റുമായ ഡോ. സെബിൻ എസ് കൊട്ടാരം രചിച്ചിരിക്കുന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം മനസ്സാണ്.
മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിനുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തെയും പെരുമാറ്റത്തെയും ജീവിതത്തെയും എല്ലാം സ്വാധീനിക്കുന്നു. ചിന്തകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മനസ്സിലാണ്. ചിന്തകളിൽ നിന്നാണ് വികാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
വികാരങ്ങൾ ഒരാളുടെ പെരുമാറ്റത്തെയും പെരുമാറ്റം ജീവിതത്തെയും വിവിധതരത്തിൽ സ്വാധീനിക്കുന്നു. തെറ്റായതും അപൂർണ്ണവും വളച്ചൊടിച്ചതുമായ ചിന്തകൾ നിഷേധാത്മക വികാരങ്ങളിലേക്കും പെരുമാറ്റത്തിലേക്കും നയിക്കുന്നു. ഇത് ജീവിതത്തിൽ അസംതൃപ്തിയും നിരാശയും പരാജയവും നിറയ്ക്കുന്നു. അതേസമയം, നമ്മുടെ ചിന്തകളെ ശരിയായി റീ ഡിസൈൻ ചെയ്താൽ സന്തോഷം, ആത്മസംതൃപ്തി , സൗമ്യത , സ്നേഹം തുടങ്ങിയ സദ് വികാരങ്ങളിലേക്കും അതുവഴി ശരിയായ പെരുമാറ്റത്തിലേക്കും വിജയം നിറഞ്ഞ ജീവിതത്തിലേക്കും നയിക്കും. അതിനുള്ള മന: ശാസ്ത്ര - പ്രചോദനാത്മക വഴികളാണ് “റീ ഡിസൈൻ ചെയ്യാം ചിന്തകൾ “ എന്ന ഈ പുസ്തകത്തിൻറെ കാതൽ.
ചിന്തകളിൽ നിന്നാണ് ലോകാത്ഭുതങ്ങൾ വരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ചന്ദ്രയാൻ ദൗത്യവും എല്ലാം ഒരുകാലത്ത് ചിന്ത മാത്രമായിരുന്നു. ചിന്തകൾക്ക് വെള്ളവും വളവും പരിചരണവും ആവശ്യമാണ്. നാം നമ്മുടെ ചിന്തകളെ എങ്ങനെ പരിചരിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തെ ഫലഭൂയിഷ്ടമാക്കുന്നതും വരണ്ടതാക്കുന്നതും. അതിനാൽ , ചിന്തകളെ ഫലദായക രീതിയിൽ പരിചരിക്കാൻ വേണ്ട വഴികളും ഈ പുസ്തകത്തിൽ ഉണ്ട്.
വളരെ വിശദമായിട്ടുള്ള 24 അധ്യായങ്ങളിലൂടെ മന:ശാസ്ത്രവും പ്രചോദനാത്മക സംഭവങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും എല്ലാം ഉൾക്കൊള്ളിച്ചാണ് ഈ വിഷയത്തിലുള്ള ആധികാരികത ഉറപ്പുവരുത്തുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
ചിന്തകൾ ഒരാളുടെ വ്യക്തിത്വത്തെയും ആശയവിനിമയത്തെ നിർണയിക്കുന്നുണ്ട്. അവ എങ്ങനെ ശരിയായ രീതിയിൽ വിളക്കിച്ചേർത്ത് ഈ മേഖലകളിൽ മികവ് നേടാമെന്നും “റീ ഡി സൈൻ ചെയ്യാം, ചിന്തകൾ “ എന്ന ഈ പുസ്തകം കാണിച്ചുതരുന്നു.
കൂട്ടിൽ തന്നെ ഇരുന്നാൽ ഒരിക്കലും ഒരു പുഴുവിന് ചിത്രശലഭമാകാൻ കഴിയില്ല. ആ കൂടു പൊളിച്ച് പുറത്തുവരണം. പലരുടെയും ജീവിതത്തിൽ മാറ്റം വരാത്തതിന് കാരണം അവർ ആയിരിക്കുന്ന അവസ്ഥകളിൽ നിന്ന് മാറാൻ തയ്യാറാകാത്തതാണ്. കംഫർട്ട് സോണിൽ നിന്ന് സക്സസ് കടക്കാൻ വേണ്ട വഴികളും ഈ പുസ്തകത്തിൽ ഉണ്ട്. അലസത, താരതമ്യം ഇതെല്ലാം ഒരാളുടെ ക്രിയാത്മകശേഷിയെ നിർജീവമാക്കുന്നു. ഇവയുടെ പിടിവിടാൻ ഉള്ള മാർഗവും ഈ പുസ്തകം പറഞ്ഞുതരുന്നു. മനസ്സ് ശൂന്യമാകുന്ന, തീരുമാനം എടുക്കാൻ കഴിയാത്ത, നഷ്ടങ്ങളിൽ കുരുങ്ങിക്കിടക്കുന്ന, തിരിച്ചടികളിൽ തളർന്നിരിക്കുന്ന അവസ്ഥകളിൽ പ്രസാദാത്മക ചിന്തയും സ്ഥിരോൽസാഹവും വളർത്തി മുന്നേറാനുള്ള ഏണിപ്പടിയാണ് ഈ പുസ്തകം.
ഒരാളുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്. നമ്മുടെ എല്ലാ വാതിലുകളും അടയുമ്പോൾ ദൈവം നമുക്കായി പുതിയ വാതിലുകൾ തുറക്കുന്നു. ആ ശക്തിയെ എങ്ങനെ ജീവിതത്തിൽ കൊണ്ടുവരാം എന്നും ഈ പുസ്തകം പറഞ്ഞു തരുന്നു.
ഓരോ മേഖലയിലും ലക്ഷ്യബോധവും ദീർഘവീക്ഷണവും ഉറപ്പിക്കാനും നിശ്ചയദാർഢ്യം ജ്വലിപ്പിക്കാനും ബന്ധങ്ങളെ വളർത്താനുമുള്ള വഴികളും ഈ ഗ്രന്ഥത്തിൽ ഉണ്ട്.
ചിന്തകളെ കയറൂരി വിടുമ്പോൾ ചിലപ്പോൾ ജീവിതം നീർക്കത്തിൽ മുങ്ങിയെന്ന് വരാം. അതിനാൽ ചിന്തകളുടെ രൂപഭാവങ്ങൾ റീസൈൻ ചെയ്ത് പഠനരംഗത്ത് ജോലിയിൽ ബിസിനസ്സിൽ വ്യക്തി ബന്ധങ്ങളെല്ലാം സന്തോഷവും വിജയവും സമാധാനവും നേടാൻ വഴികാട്ടുന്ന പുസ്തകമാണ് റീ ഡിസൈൻ ചെയ്യാം, ചിന്തകൾ.

പുസ്തകത്തെക്കുറിച്ച് പ്രശസ്ത ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ ജയകുമാർ, IASൻ്റെ വാക്കുകൾ:
“ ചിന്തകളിൽ മാറ്റം വരുത്തി , ഒരാൾക്ക് എങ്ങനെ വിധിയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് , അനവധി ജീവിത കഥകളിലൂടെ കാണിച്ചു തരുന്ന പുസ്തകം“
Write a review on this book!.
Write Your Review about റീ ഡിസൈന്‍ ചെയ്യാം ചിന്തകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 370 times

Customers who bought this book also purchased