Book Name in English : Rosemary Parayanirunnathu
ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകം അടയാളപ്പെടുത്തുന്നത്. പരമ്പരകളായി പാപഭാരം പേറേണ്ടിവരുന്ന ഈ നാടകത്തിലെ സ്ത്രീകൾ കാലത്തിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തുന്നു.
സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളാണ് റോസ്‌മേരി പറയാനിരുന്നത് എന്ന നാടകത്തിലെ പ്രമേയം. കന്യാമറിയത്തിൻറ പേരുള്ള മേരി, അവരുടെ പുത്രിമാരായ മേരിജെയിൻ, മേരിജോയ്സ്‚ ആൻമേരി, റോസ്മേരി എന്നിവരുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്റെ അനുഭവ മേഖലകളിലൂടെ സഞ്ചരിക്കുവാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. ഒരു നാടകഗ്രൂപ്പിന്റെ നാടകാവതരണ സന്ദർഭത്തിലാണ് മേരിയുടെയും കുടുംബത്തിന്റെയും ജീവിതനാടകം ചുരുൾ നിവർന്നുവരുന്നത്. കൗതുകകരമായ അവതരണവും തുടർന്നുള്ള അന്വേഷണവും നാടകത്തെ വലിയൊരളവിൽ സമ്പന്നമാക്കുന്നു.Write a review on this book!. Write Your Review about റോസ്‌മേരി പറയാനിരുന്നത് Other InformationThis book has been viewed by users 2643 times