Book Name in English : Rosapoovinte Peru
മരണാസന്നനായ അഡ്‌സോ എന്ന ജർമനിക്കാരനായ ബെന ഡിക്‌ടൈൻ ക്രൈസ്തവസന്ന്യാസി പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്റെ എൺപത്തിനാലാം വയസ്സിൽ ലത്തീൻഭാഷയിൽ രചിച്ച കൈയെഴുത്തുപ്രതിയുടെ വിവർത്തനത്തിന്റെ വിവർത്തനമായാണ് ’റോസാപ്പൂവിന്റെ പേര്’ ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിലെ ഒരു ബെനഡിക്‌ടൈൻ സന്ന്യാസിമഠത്തിൽ 1327 നവംബറിൽ അരങ്ങേറിയതും താൻകൂടി സാക്ഷിയായിരുന്നതുമായ കൊലപാതകപരമ്പരയെപ്പറ്റി പ്രാചീന ലത്തീ നിൽ എഴുതിയ ആ ഓർമ്മക്കുറിപ്പിന് പതിനെട്ടാം നൂറ്റാണ്ടിൽ ഒരാൾ അന്നത്തെ ലത്തീനിൽ നടത്തിയ പുനരാവിഷ്‌കാര (അതും വിവർത്തനംതന്നെ)ത്തിന് പത്തൊമ്പതാം നൂറ്റാണ്ടിൽ മറ്റൊരാൾ നടത്തിയ ഫ്രഞ്ച് വിവർത്തനത്തിന്റെ ഇറ്റാലിയൻ വിവർത്തനമായാണ് ഉംബെർത്തോ തന്റെ നോവൽ അവതരിപ്പിക്കുന്നത്. കഹ ിീാല റലഹഹമ ൃീലെ എന്ന ഇറ്റാലിയൻ കൃതിക്ക് ഠവല ചമാല ീള വേല ഞീലെ എന്ന പേരിൽ വില്യം വീവർ നടത്തിയിട്ടുള്ള ഇംഗ്ലിഷ് വിവർത്തന(1983)ത്തിന്റെ മലയാളം വിവർത്തനമാണ് ’റോസാപ്പൂവിന്റെ പേര്’.വിവർത്തനം: രാധിക സി നായർWrite a review on this book!. Write Your Review about റോസാപ്പൂവിന്റെ പേര് Other InformationThis book has been viewed by users 1457 times