Book Name in English : Langi
ജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അത് തുടർന്ന കൊണ്ടേയിരിക്കും. പകയും ദ്വേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരും. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും. സത്യമായ പ്രണയത്തിന്റെ വഴി അപരിചിതമാണ്. ഒരു വാക്കിൽ നിന്നും നോട്ടത്തിൽ നിന്നും സജീവമാകുന്ന പ്രണയം. നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ സദാ ഉണർന്നിരിക്കുന്നു. എന്റെ സ്വപ്‌നങ്ങളിൽ നീ മാത്രമാകുന്നു. നിന്നോടൊപ്പമുള്ള ജീവിതമാണ് ഞാനെന്ന സത്യം. ഹൃദയത്തിന്റെ സ്‌പന്ദനമായി നീയുണ്ടാവുമെന്നതാണ് എന്റെ പ്രത്യാശ. കഥയെഴുതിയ നയനയും കഥ പറഞ്ഞ അരുന്ധതിയും കഥയിലെ രേണുകയും സഞ്ചരിച്ച വഴികൾ മറ്റാരും കാണാത്തതായിരുന്നില്ല. എങ്കിലും അപരിചിതമായ സ്ഥലങ്ങളിൽ വെളിച്ചമാകുന്ന വാക്കുകളും പൂർണ്ണമാകാൻ കൊതിക്കുന്ന സത്യങ്ങളുമുണ്ട്. പ്രണയമെന്തെന്ന് ഞാൻ തിരിച്ചറിയുന്നതും അനുഭവിക്കുന്നതും നിന്നിലൂടെയാണ്. പ്രണയത്തിന്റെ സുഗന്ധവുമായി ലാങ്കി പൂത്തുലയുകയാണ്.Write a review on this book!. Write Your Review about ലാങ്കി Other InformationThis book has been viewed by users 2199 times