Book Name in English : Veyilkkannadi
അന്നും ഇന്നും സിനിമ ഒരു മായികലോകമാണ്. ആ മായികലോകം സ്വപ്നം കണ്ട് മദ്രാസിലേക്കു വണ്ടി കയറിയിരുന്നവരുടെ ഒരു കാലമുണ്ടായിരുന്നു പണ്ട്. അതുപോലൊരു കാലത്ത് കോടമ്പാക്കത്തെ സിനിമാജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽനിന്ന് വളർന്ന് ശാരദയും ജയഭാരതിയുമുൾപ്പെടെയുള്ള നടിമാർക്ക് പ്രിയപ്പെട്ടവളായി മാറിയ ശിവമതിയെന്ന ഹെയർഡ്രെസ്സറുടെ ജീവിതകഥയാണിത്. ഓരോ ചുവട് മുന്നോട്ടുവയ്ക്കുമ്പോഴും രണ്ടു ചുവട് പിന്നോട്ടടിച്ചുകൊണ്ട് വിധി അവളുടെ ജീവിതത്തിൽ നിഴലുകൾ വീഴ്ത്തി. പിന്നിട്ട ദുരിതവഴികളും നേരിട്ട ചതിക്കുഴികളും കീഴ്‌മേൽ മറിച്ചപ്പോൾ ജീവിതം അവൾക്കൊരു പോരാട്ടമായി. ഇത് ശിവമതിയുടെ പോരാട്ടത്തിന്റെ കഥയാണ്.Write a review on this book!. Write Your Review about വെയിൽക്കണ്ണാടി Other InformationThis book has been viewed by users 5 times