Book Name in English : Veru
വേര്’ മലയാളത്തിൽ സൃഷ്ടിക്കുന്നത് പുതിയൊരു
ആയിരത്തൊന്നു രാവുകളാണ് – മലയോരങ്ങളുടെ രാവുകളും
പകലുകളും. കഥകൾക്കുള്ളിലെ കഥകളുടെ ഒഴുക്കിൽ അതു നമ്മെ കുടുക്കുന്നു. കിഴക്കൻ മലകളുടെ പുത്രിമാരായ റോസയുടെയും ലില്ലിയുടെയും ജാസ്മിന്റെയും കലങ്ങിമറിയുന്ന ജീവിതസമരങ്ങളുടെ കഥ, മിനി പി.സിയുടെ കരങ്ങളിൽ ഗോത്രസമൂഹങ്ങളുടെയും
മലയോര കർഷക ജീവിതങ്ങളുടെയും മൃഗപക്ഷികളുടെയും കഥകൾ ചേർന്ന് ഒരു തിളയ്ക്കുന്ന കുട്ടകമായി മാറുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രവും വർത്തമാനവും അതിൽ തിങ്ങിനിറയുന്നു. മലയാള നോവലിന്റെ ഈ പുതിയ കുതിപ്പിലേക്ക് സ്വാഗതം.
-സക്കറിയ
മിനി പി.സിയുടെ പുതിയ നോവൽ
അവതാരിക: സുനിൽ പി. ഇളയിടംWrite a review on this book!. Write Your Review about വേര് Other InformationThis book has been viewed by users 811 times