Book Name in English : Sreekrishna charitham Manipravalam
മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണ ചരിതത്തിലാണ്. ഭാഗവതം ദശമസ്ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താന ഗോപാലം വരെയുള്ള കഥകള്‍ പറയുന്നു. മുത്തും പവിഴവും കോത്തിണക്കിയപോലെ ഭാഷയിലെയും സംസ്കൃതത്തിലെയും മനോഹരപദങ്ങള്‍ ഇവിടെ മേളിക്കുന്നു. വൃത്തതാളങ്ങളുടെ ചടുലതയും ലാളിത്യഭംഗിയും പ്രസാദമാധുര്യവും ഇതില്‍ വിളങ്ങി നില്‍ക്കുന്നു. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നിരവധി തത്ത്വകഥനങ്ങളും ലോകോക്തികളും വേദാന്തവിചാരങ്ങളും അയത്നലളിതമായി പ്രകാശിപ്പിക്കപ്പെടുന്നു.മലയാള സാഹിത്യത്തില്‍ വിശേഷിച്ച്, കുഞ്ചന്‍ സാഹിത്യത്തില്‍ ഏറെ പ്രചാരമാര്‍ജ്ജിച്ച ഈ കൃതി വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിനും കലാപഠനത്തിനുമുള്ള അനുപേക്ഷണീയ വിഭവമാണ്.
Write a review on this book!. Write Your Review about ശ്രീകൃഷ്ണ ചരിതം മണിപ്രവാളം Other InformationThis book has been viewed by users 12719 times