Book Name in English : Sree Narayanaguru Smaranakal
അഞ്ചാറു വർഷം ശ്രീനാരായണഗുരുവുമായി അടുത്തു സമ്പർക്കം പുലർത്താനും അദ്ദേഹത്തിൻ്റെ സംഭാഷണമാധുരി ആസ്വദിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. നിങ്ങളുടെ പുസ്‌തകം വായിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സ് ആ കാലഘട്ടത്തിൽ വ്യാപരിക്കയായിരുന്നു. ഞാൻ സ്വാമിയുടെ മുമ്പിൽ നിൽക്കുകയാണോ എന്നു പോലും തോന്നി. അങ്ങനെ ഭാവനാപരമായ ഒരു ഏകീഭാവം ഉണ്ടാക്കാൻ നിങ്ങളുടെ പുസ്തകത്തിനു കഴിഞ്ഞു എന്നതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ വിജയം... ചുരുക്കത്തിൽ സ്വാമിയെപ്പറ്റി ഇത്രയും നല്ല ഒരു പുസ്‌തകം മുമ്പ് ഉണ്ടായിട്ടില്ലെന്നു തീർത്തു പറയാം.
--കുറ്റിപ്പുഴ കൃഷ്‌ണപിള്ള
ഗുരുവിനെപ്പറ്റി ഇതിനുമുമ്പ് പുറത്തു വന്നിട്ടുള്ള ഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല വിവരങ്ങളും ഇതിലുണ്ട്. സ്വാനുഭവങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ള ഇതിലെ വിവരണങ്ങൾ ഒരു പ്രത്യേകമായ സരസപ്രതിപാദനരീതികൊണ്ട് കൂടുതൽ ഹൃദ്യമായിരിക്കുന്നു.
--സഹോദരൻ അയ്യപ്പൻWrite a review on this book!. Write Your Review about ശ്രീനാരായണഗുരു സ്‌മരണകൾ Other InformationThis book has been viewed by users 8 times