Book Name in English : Sakhavu P Krishnapilla Oru Samagra Jeevacharithrapadanam
കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധവും ആധികാരികവുമായ വിവരണം. ദേശീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേരളചരിത്രത്തിന്റെ രണ്ടു പതിറ്റാണ്ടു കാലത്തെ കിടയറ്റ റഫറൻസ് രേഖ. മലയാള ജീവചരിത്ര സാഹിത്യശാഖയിലെ ഒരു വ്യത്യസ്തമായ ഉപാഖ്യാനം.
“ഇതുവരെ അനുസ്മരണങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്തതും അദ്ദേഹത്തിന്റെ സഹപ്രവർത്തകർതന്നെ വിസ്മരിച്ചു പോയതും ആയ നിരവധി സംഭവങ്ങളും പരാമർശങ്ങളും ഇടപെടലുകളും ഈ പുസ്തകത്തിൽ വായിക്കാം. ആ കാലഘട്ടങ്ങളിലെ മിക്കവാറും എല്ലാ വർത്തമാനപത്രങ്ങളൂം ലഘുലേഖകളും വിസ്മൃതകോടിയിൽപ്പെട്ട പഴയ രേഖകളും അതീവജാഗ്രതയോടെ കഠിനാധ്വാനം ചെയ്ത് കണ്ടുപിടിച്ചും വായിച്ചറിഞ്ഞുമാണ് ഈ വസ്തുതകളുടെ നിജസ്ഥിതി ഡോക്ടർ മുരളി വിവരിക്കുന്നത്. ഇതിൽ ഒരൊറ്റ സംഭവം പോലും ആധികാരിക രേഖകളുടെ പിൻബലമില്ലാതെ ഗ്രന്ഥകാരൻ വിവരിക്കുന്നില്ല എന്നത് മറ്റു പല ജീവചരിത്ര കൃതികൾക്കും അവകാശപ്പെടാൻ കഴിയുന്ന കാര്യമല്ല.“ - പി ഗോവിന്ദപ്പിള്ളWrite a review on this book!. Write Your Review about സഖാവ് പി കൃഷ്ണപിള്ള ഒരു സമഗ്ര ജീവചരിത്രപഠനം Other InformationThis book has been viewed by users 2625 times