Book Name in English : Samadhanathinu Vendiyulla Yudhangal
യുദ്ധത്തിന് ഒരേയൊരു നിയമം മാത്രമേയുളളൂ; രക്തത്തിന്റെയും കണ്ണുനീരിന്റെയും ഇരുണ്ട നിയമം. വംശീയദേശീയതയുടെ വേരുകള്‍ ആഴത്തില്‍ ഉറച്ചുപോയിട്ടുളള സിംഹള-തമിഴ് യുദ്ധത്തിന്റെ നട്ടുച്ചയില്‍ ശാന്തിസൈന്യത്തിന്റെ ദീനമായ കരച്ചിലും മൃത്യുവിനെതിരെയുളള വിഫലമായ ചെറുത്തുനില്‍പ്പുതിരിഞ്ഞോട്ടവും... അത് മറ്റൊരു സമുദ്രലംഘനത്തിന്റെ കഥകൂടി പറയുന്നു. സൈനികനുളള മരണാനന്തര ബഹുമതി ഏറ്റുവാങ്ങുന്ന വിധവയുടെ കണ്ണുനീരില്‍ കലങ്ങുന്നതോ... അതില്‍ സമാധാനത്തിന്റ ഏതു നിയമമാണ് ഇരമ്പിയമരുന്നത്? ആര്‍ക്കറിയാം.... ശ്രീലങ്കയുടെ ആകാശത്തുനിന്നും ശാന്തി അകന്നുപോകരുതേയെന്നു പ്രാര്‍ത്ഥിക്കുന്ന ഇന്ത്യന്‍ മനസ്സിന്റ പ്രതിഭാഷയാണ് ഈ നോവല്‍.
Write a review on this book!. Write Your Review about സമാധാനത്തിനുവേണ്ടിയുളള യുദ്ധങ്ങള്‍ Other InformationThis book has been viewed by users 1516 times