Book Name in English : Zarathushtran Nrithamadunna Daivam - A God That Can Dance
പൂര്‍ണ്ണമായിസ്വയം ആനന്ദിക്കുക അപ്പോള്‍ നിങ്ങള്‍ ആരെയും ദ്രോഹിക്കുകയില്ല എന്നാണ്സരതുഷ്ടന്‍ പറയുന്നത്.കാരണം,നിങ്ങളുടെ ആനന്ദത്തില്‍ തന്നെ ഞ്ഞാനും നീയും എന്ന ആശയം അപ്രത്യക്ഷമാകും. അപ്പോള്‍ മറ്റുള്ളവരില്ല. കോടിക്കണക്കിന് രീതികളില്‍ പ്രകാശിതമാകുന്ന ഒരൊറ്റ ജീവിതം മാത്രമേയുള്ളു.വൃക്ഷങ്ങളിലും മൃഗങ്ങളിലും ഒരൊറ്റ ജീവന്റെ സ്ഫുരണങ്ങളാണ്.നാം ആരെയെങ്കിലുംദ്രോഹിക്കുംബോള്‍നമ്മെത്തന്നെയാണ് ്രോഹിക്കുന്നത്.എന്നാല്‍ ഈഉള്‍ക്കാഴ്ച നിങ്ങളില്‍ ഉയരുകനിര്‍വൃതിയുടെ അത്യുന്നതങ്ങളില്‍ നിങ്ങള്‍ എത്തുമ്പൊഴാണ്. അതുകൊണ്ടാണ് മനുഷ്യന്‍ വളരെ കുറച്ചെആനന്ദിച്ചിട്ടുള്ളുവെന്നത് ആദിപാപമാണെന്ന് സരതുഷ്ടന്‍ പറയുന്നത്.കാരണം സ്വയം ആനന്ദിച്ചിട്ടില്ലാത്തമനുഷ്യന്‍ മറ്റുള്ളവര്‍ സ്വയം ആനന്ദിക്കുന്നത് സഹിഷ്ണുതയോടെ കാണുകയില്ല. നിങ്ങള്‍ നിര്‍വൃതി അനുഭവികുന്നുവെങ്കില്‍ ആര്‍ക്കും ദ്രോഹംചെയ്യാന്‍ നിങ്ങള്‍ക്കു കഴിയില്ലെന്ന് തികഞ്ഞ ആധികാരികതയോടെ എനിക്ക് പറയുവാന്‍ കഴിയും ജീവിതത്തിന്റെ നിത്യതയും ജീവിതത്തിന്റെ ആനന്ദകരമായ നൃത്തവും അറിഞ്ഞുകഴിഞ്ഞാല്‍ ആരെയെങ്കിലും ദ്രോഹിക്കുവാന്‍ നിങ്ങള്‍ക്കുകഴിയുകയില്ല. കാരണം അപ്പോള്‍ നിങ്ങളല്ലതെ മറ്റാരുമില്ല. നാം വെറിട്ട തുരുത്തുകളല്ല. നാം ഒരൊറ്റ ഭൂഖണ്ഡമാണ്. ഒരൊറ്റ
സാകല്യമാണ്Write a review on this book!. Write Your Review about സരതുഷ്ടന്‍ നൃത്തമാടുന്ന ദൈവം Other InformationThis book has been viewed by users 1513 times