Book Name in English : Harshacharitham
ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്‍റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്‍റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്‍ഷചരിതം പരിഗണിക്കപ്പെട്ടു വരുന്നു. ചരിത്രവസ്തുതകളുടെ അനാവരണവും മാനസികഭാവ ചിത്രീകരണവും ആഖ്യാനരീതിയുടെ അന്യാദൃശമായ ചാരുതയും ഹര്‍ഷചരിതത്തിന് വിശ്വസാഹിത്യത്തില്‍തന്നെ സവിശേഷസ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ലളിതമായ ആഖ്യാനത്താല്‍ വായനാസുഖം നല്‍കുന്ന തര്‍ജ്ജമ. സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്രദമായ ആഖ്യായിക.Write a review on this book!. Write Your Review about ഹര്‍ഷചരിത Other InformationThis book has been viewed by users 1981 times