Book Name in English : Haimavatha Bhoovil
ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതിയുടെ രചയിതാവില്‍നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു രചന. യാത്രാവേളയില്‍ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവതഭൂവില്‍ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങള്‍ക്ക് വിചിത്രമാനങ്ങള്‍ നല്‍കുകയാണ് എം.പി.വീരേന്ദ്രകുമാര്‍. പൗരാണിക ഇന്ദ്രപ്രസ്ഥത്തില്‍നിന്നും ഹിമവല്‍സാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഭാരതീയ സംസ്‌കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്. ഐതിഹ്യങ്ങളില്‍നിന്ന് മിത്തുകളിലേക്കും മുുത്തശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളിലേക്കും ഒരു സഞ്ചാരം.
ഹൈമവത ഭൂവിലിന് ലഭിച്ച അവാര്‍ഡുകള്‍. .വയലാര്‍ അവാര്‍ഡ് - 2008 , 2009 ല്‍ 1. ബാലാമണിയമ്മ പുരസ്കാരം , 2. കെ വി സുരേന്ദ്രനാഥ് അവാര്‍ഡ് , 3.തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്കാരം , 4. ഡോ ശിവരാം കാരന്ത് അവാര്‍ഡ് , 5.വി ആര്‍ കൃഷണനെഴുത്തച്ചന്‍ ജന്മശതാബ്ദി സ്മാരക പുരസ്കാരം 2010 ല്‍ 1.കെ പി കേശവ മേനോന്‍ പുരസ്കാരം 2.കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, 2011 ല്‍ - അമൃതകീര്‍ത്തി പുരസ്കാരം. Write a review on this book!. Write Your Review about ഹൈമവതഭൂവില്‍ Other InformationThis book has been viewed by users 12817 times