Book Name in English : Ente Nidradhevikk
പ്രണയമില്ലാതെ അക്ഷരങ്ങൾക്ക് എങ്ങനെ ജീവൻ ലഭിക്കാനാണ്. പ്രണയം അനശ്വരമാണ് എന്ന് പറയുന്നവർ തന്നെ കല്ലെറിയുന്നതും കണ്ടിട്ടുണ്ട്. വിവാഹിതയായ ഒരുവളുടെ പ്രണയത്തിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മാരിറ്റൽ റേപ്പിന് ഇരയാക്കപ്പെടുന്ന ഒരു സ്ത്രീ, അവളിലേക്കു കടന്നു വരുന്ന ചെറുപ്പക്കാരൻ. അവരൊന്നിച്ചുള്ള കുറച്ച് ദിനങ്ങൾ. വർഷങ്ങൾക്ക് ഇപ്പുറവും അവന്റെ നിദ്രയെപ്പോലും നിയന്ത്രിക്കാനെന്നവണ്ണം വേരാഴ്‌നിറങ്ങിയ ഒരു പ്രണയത്തിന്റെ കഥ. അതിനുമപ്പുറം ഭർത്താവിന്റെ പ്രണയിനിയെ തേടിപോയ ഭ്രാന്തിയായ ഒരു പെണ്ണിൻ്റെ കഥ. സദാചാര മുഖമൂടികളോ കുലസ്ത്രീത്വത്തിൻ്റെ ചമയങ്ങളോ അഴിച്ചുവച്ച് ഈ അക്ഷരങ്ങളിലൂടെ കടന്നു പോകാമെങ്കിൽ നിങ്ങൾക്കും പ്രണയത്തിന്റെ മധുരവും പിന്നീടുള്ള നോവും വരികളിൽ നിന്നും അനുഭവിച്ചറിയാം.Write a review on this book!. Write Your Review about എന്റെ നിദ്രാ ദേവിക്ക് Other InformationThis book has been viewed by users 19 times