Book Name in English : Gandhakabhoomi
ഇസ്താബ് എന്ന കൗമാരക്കാരനായ നായകൻ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോൾ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവൽ. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും കഥയില്ലായ്മയിലേക്കും മിഴിതുറക്കുന്ന കഥാപാത്രം. അക്കാലത്തെ നീതിയോടും ദുരവസ്ഥകളോടുമുള്ള സമരസപ്പെടലാണ് തന്റെ ജീവിതമെന്ന് തിരിച്ചറിയുന്ന ഇസ്താബ് ചരിത്രത്തിന്റെ ഏടുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. നോവലിന്റെ പശ്ചാത്തലമായ ഹംപി ഉൾക്കൊള്ളുന്ന വിജയനഗരസാമ്രാജ്യം ചരിത്രസ്ഥലികളുടെ മണ്ണാണെന്നും അത് ആദിമമനുഷ്യനിലേക്കുള്ള സഞ്ചാരമാണെന്നും തിരിച്ചറിയുന്ന ഗന്ധകഭൂമിയെയാണ് വായനക്കാരൻ ഉൾക്കൊള്ളുന്നത്. അത് നാല് യുഗങ്ങളുടെ ചരിത്രവുമാണ്.Write a review on this book!. Write Your Review about ഗന്ധകഭൂമി Other InformationThis book has been viewed by users 35 times