Book Name in English : Dostoevsky Bhoothavishtante Chhayapadam
മലയാളത്തിലെ ദസ്തയേവ്സ്കി പഠനങ്ങളിലെ ഉയർന്ന ശിരസ്സാണ് പി.കെ. രാജശേഖരന്റെ ഈ ഗ്രന്ഥം. ദസ്തയേവ്സ്കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങൾ, പരിഭാഷകൾ, സിദ്ധാന്തവിചാരങ്ങൾ എന്നിങ്ങനെ പല രൂപത്തിൽ തുടർജീവിതം
കൈവന്ന ഒരു വിപുലപാരമ്പര്യമായി പരിഗണിക്കുകയാണ് രാജശേഖരൻ ചെയ്യുന്നത്. ഇരട്ട, കുറ്റവും ശിക്ഷയും, കരാമസോവ് സഹോദരന്മാർ എന്നീ നോവലുകളെക്കുറിച്ചുള്ള സൂക്ഷ്മവിചിന്തനങ്ങളും, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള പഠനങ്ങൾവഴി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ-സംസ്കാര ചിന്തയിലെ മഹാപ്രഭാവമായിത്തീർന്ന മിഹയിൽ ബഹ്ചിന്റെ വിചാരലോകത്തിന്റെ വെളിച്ചവും, ദസ്തയേവ്സ്കി പരിഭാഷയുടെ ചരിത്രവും ഇടകലർന്നൊഴുകുന്ന അനന്യമായ രചനയാണിത്. ദസ്തയേവ്സ്കിയുടെ ഭാവപ്രപഞ്ചത്തിന്റെ സങ്കീർണ്ണതകളും ഇരുൾവഴികളും ഈ പഠനത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. സ്വർഗ്ഗവും നരകവും ഒരുമിച്ചു പേറിയ ഇരട്ട ജന്മങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ, ഈ അടിസ്ഥാനതത്ത്വത്തിലൂടെ ദസ്തയേവ്സ്കിയിലേക്ക് പുതിയൊരു വഴി തുറക്കുകയാണ് രാജശേഖരൻ.
-സുനിൽ പി. ഇളയിടം
ദസ്തയേവ്സ്കിയുടെ കൃതികളിലൂടെയും പരിഭാഷാ ചരിത്രത്തിലൂടെയും ഒരു നിരൂപകൻ നടത്തുന്ന സർഗ്ഗാത്മകസഞ്ചാരം.Write a review on this book!. Write Your Review about ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം Other InformationThis book has been viewed by users 1132 times