Book Name in English : Nilavettom
ഞങ്ങളൊക്കെ മാതൃഭൂമിയുടെ ബാലപംക്തിയിലെങ്കിലും ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെന്ന് കൊതിച്ചുനടന്ന കാലത്താണ് ഗിരിജ വാര്യരുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നത്…. ഗൃഹലക്ഷ്മി കിട്ടിയാല്‍ ആദ്യം വായിക്കുക ഗിരിജ വാര്യരുടെ കോളമാണെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പതിരില്ലാത്ത എഴുത്താണ് അതിനു കാരണം. ഒരു കാപട്യവുമില്ലാത്ത ഭാഷ. നമ്മളും ഈ വഴിയിലൂടെയാണല്ലോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍. വീട്ടുകോലായിലിരുന്ന് ഗിരിജ വാര്യര്‍ നമ്മളോട് നേരിട്ട് സംസാരിക്കുകയാണെന്നേ തോന്നൂ. അതുതന്നെയാണ് നിലാവെട്ടത്തിന്റെ
ഭംഗിയും പ്രത്യേകതയും.-സത്യന്‍ അന്തിക്കാട് വേരുകള്‍ മറന്നുകൊണ്ടുള്ള മലയാളിയുടെ യാന്ത്രികപ്പാച്ചിലില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെയും നാട്ടുനന്മകളുടെയും വെളിച്ചം വീണ്ടെടുക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. Write a review on this book!. Write Your Review about നിലാവെട്ടം Other InformationThis book has been viewed by users 685 times