Book Name in English : Ninakkaayezhuthiya Kavithakal
ഇന്ത്യൻ ഭക്തികവിതയിലെ ഒരു പ്രധാന ധാരയാണ് സ്ത്രീകളായ ഭക്തകവികളുടെ രചനകൾ. അവരിൽ അക്ക മഹാദേവിയേയും മീരാബായിയേയുംപോലെത്തന്നെ പ്രണയത്തിൻ്റെ ഭാഷയിൽ ഭക്തി അവതരിപ്പിക്കുകയാണ് മുക്‌തായക്ക. ഭക്‌തി, പ്രണയത്തി ന്റെ തന്നെ ഏറ്റവും ഉദാത്തമായ രൂപമാണെന്ന് മുക്‌ത കരുതുന്നു. അതുകൊണ്ടുതന്നെ ഗാഢവും സാന്ദ്രവുമായ, പലപ്പോഴും ശാരീരികം എന്നു പോലും തോന്നിക്കുന്ന, മമതയുടെയും ആകർഷണത്തി ന്റെയും വശീകരണത്തിൻ്റെയും ആസക്‌തിയുടെയും വികാരവി വശമായ ഭാഷയിലാണ് അവർ തൻ്റെ ഭക്‌തി ആവിഷ്‌കരിക്കുന്നത്. ആ വികാരതീവ്രതയും ശൈലീചാരുതയും ഒട്ടും കുറയാതെ ഷീബാ ദിൽഷാദ് തൻ്റെ വിവർത്തനത്തിൽ നിലനിർത്തിയിരിക്കുന്നു. ആശംസകൾ.Write a review on this book!. Write Your Review about നിനക്കായെഴുതിയ കവിതകൾ Other InformationThis book has been viewed by users 2 times