Book Name in English : Non Stop
കവിതകളുടെ വികാരാവിഷ്‌കാരത്തിന് ഒരു സാർവ്വലൗകിക സ്വഭാവമുണ്ട്. വികാരം, ഭാവം, ആശയം എന്നിവയിലൂടെ അവ പ്രകടമാകുന്നു
കവിതകളുടെ വികാരാവിഷ്‌കാരത്തിന് ഒരു സാർവ്വലൗകിക സ്വഭാവമുണ്ട്. വികാരം, ഭാവം, ആശയം എന്നിവയിലൂടെ അവ പ്രകടമാകുന്നു. വീണ്ടും ഭാഷയിലൂടെ ആവിഷ്‌കരിക്കുന്നു. ഇവിടെ അൻസിറ ബീഗം എന്ന കവയിത്രിയുടെ കവിതകളിലും സമകാലികമായ നോവും നൊമ്പരങ്ങളും വേവും വേദനകളും താനടങ്ങുന്ന സമൂഹത്തിൽ സ്ത്രീയനുഭവിക്കുന്ന ഉച്ചനീചത്വങ്ങളുമുണ്ട്. വരികൾ കൊണ്ടു ചെറുതെങ്കിലും ആശയം കൊണ്ടു ചെറുതല്ലാത്ത കവിതകൾ. അവസാനം എല്ലാം സഹിച്ചു ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന മനുഷ്യൻ നിസ്സഹായവസ്ഥയുമൊക്കെയാണ് ഈ സമാഹാരത്തിലെ അറുപത് കവിതകളിൽ പ്രതിപാദിക്കുന്നത്. ’നോൺ സ്റ്റോപ്പ്’ എന്ന കവിത സമാഹാരത്തിന്റെ തലക്കെട്ടുപോലും കവിതകളിൽ പ്രത്യക്ഷമായ ഒരു ഭാഷയും പരോക്ഷമായ ഒരു ഭാഷയും ഉണ്ടെന്നു വായനക്കാരെ ഓർമ്മപ്പെടുത്തുന്നതാണ്.
Write a review on this book!. Write Your Review about നോൺ സ്റ്റോപ്പ് Other InformationThis book has been viewed by users 18 times