Book Name in English : Ambavanathile Mazhayum Boomlapasile Manjum
പൗരാണികതയും അരണ്യനിശ്ശബ്ദതയും കലർന്ന കുടജാദ്രിയിൽനിന്നും തുടങ്ങി അരുണാചൽ പ്രദേശിലെ ബൂമ്‌ലാ ചുരത്തിൽ എത്തിയ യാത്രാനുഭവങ്ങളുടെ സമാഹാരം. അംബാവനത്തിലെ മഴയും ഗംഗാസാഗറിലെ മണൽത്തിട്ടയും നൈമിശാരണ്യത്തിന്റെ പഴമയും മൗസമി ഗുഹയിലെ തണുപ്പും നാഥുലാ ചുരത്തിലെ കാറ്റും പകർന്നു നൽകിയ അനുഭവസാകല്യങ്ങൾ ഇതിലെ ഓരോ യാത്രയിലുമുണ്ട്. ഓരോന്നും വ്യത്യസ്താനുഭൂതികൾ സമ്മാനിക്കുന്നു.
വായനക്കാരനെ ജിജ്ഞാസുവാക്കുന്ന തെളിച്ചമാർന്ന യാത്രാനുഭവങ്ങൾreviewed by Anonymous
Date Added: Tuesday 24 Dec 2019
തീർത്ഥാടനങ്ങളാകുമ്പോഴാണ് യാത്രകൾ ധന്യമാകുന്നത്. ആഷാമേനോന്റെ ഓരോ സഞ്ചാരങ്ങളും തീർത്ഥാടനങ്ങളാണ്. “അംബാ വനത്തിലെ മഴയും ബൂമ് ലാ പാസിലെ മഞ്ഞും” അനവധി തീർത്ഥാടനങ്ങളുടെ സമാഹാരമാണ്. ത്രേതായുഗത്തിലെ, ദ്വാപരയുഗത്തിലെ, മന്വന്തരങ്ങളിലെ, ശാസ്ത്ര-സ്തോത്ര സത്യങ്ങളെ പുനരുദ്ധരിക്കുന്നു ഓരോ യാത്രാനുഭവങ്ങളും. അദ്ദേഹത്തിന്റെ പാദങ്ങൾക്ക് വിശ്രമമില്ല, ചിന്തകൾക്ക് Read More...
Rating: [5 of 5 Stars!]
Write Your Review about അംബാ വനത്തിലെ മഴയും ബൂമ്‌ലാ പാസിലെ മഞ്ഞും Other InformationThis book has been viewed by users 1592 times