Book Name in English : Ariyapedatha Lokam
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ’നുണയന്‍’ എന്നും ’ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ’ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന.
വിവർത്തനം - എന്‍ മൂസക്കുട്ടി Write a review on this book!. Write Your Review about അറിയപ്പെടാത്ത ലോകം Other InformationThis book has been viewed by users 277 times