Book Name in English : Azhimugham
ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. കാർഷികവൃത്തിയിലും കീഴാളജീവിതത്തിലും അധിഷ്ഠിതമായ പ്രമേയങ്ങളായിരുന്നു ഇതുവരെ അദ്ദേഹം സ്വീകരിച്ചിരുന്നതെങ്കിൽ നവീന യുഗവും നഗര ജീവിതവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അതേ സമയം ഇതിലെ കഥാപത്രങ്ങളാരും മനുഷ്യരല്ല. എല്ലാവരും അസുരൻമാരാണ്. കഥയുടെ ഭൂമിക അസുരാപുരിയും.
ഇതൊരു Social Satire വിഭാഗത്തിൽപ്പെടുത്താവുന്ന കൃതിയാണ്. ജെനറേഷൻ ഗ്യാപ്പ് - തലമുറ വിടവ്, ഒരു പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു കാട്ടിത്തരുന്നതോടൊപ്പം തമിഴ്നാട്ടിലെ Parenting approach, സെൽഫ് ഫൈനാൻസിംഗ് കോളേജുകളിൽ നടക്കുന്ന ചൂഷണങ്ങൾ, സെൽഫോണുകൾ എന്നിവ യുവതലമുറയെ എങ്ങനെയെല്ലാം വഴിതെറ്റിക്കുന്നു എന്നു ഗവേഷണം നടത്തുന്ന സർക്കാരുദ്യോഗസ്ഥനായ പിതാവും അതിൻ്റെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്താൻ പാടുപെടുന്ന മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. സൂക്ഷ്മമായ സമുദായവിമർശനങ്ങളെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന രീതി എന്നിവയെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.Write a review on this book!. Write Your Review about അഴിമുഖം - ജെ സി ബി പുരസ്കാര ജേതാവിന്റെ ആക്ഷേപഹാസ്യ നോവൽ Other InformationThis book has been viewed by users 175 times