Book Name in English : Orikkalum Marakkathirikkam
മരം പോലുമറിയാതെ വീശിപ്പോകുന്ന ചില കാറ്റുകളുണ്ട്. ഇലകളെ മാത്രം തൊട്ട്, ചില്ലകൾക്കിടയിലൂടെ പതുക്കെ കടന്നു പോകുന്നവ. പക്ഷേ അത്തരമൊരു കാറ്റുമതി പൂമണം പരക്കാൻ... ’ഇവിടെ ഞാനുണ്ടായിരുന്നേ ’എന്ന് പതുക്കെ വിളിച്ചു പറയാൻ.... അതും പ്രകൃതിയുടെ കുസൃതിയാണ്, പേരറിയാത്ത നിഗൂഢതയാണ്. മുഹമ്മദ് സെലീത്ത് എന്ന കവിയെ വായിക്കുമ്പോൾ വായനക്കാരന് അനുഭവപ്പെടുന്നതും മെല്ലെ വീശുന്ന ആ കാറ്റിൻ്റെ സാമീപ്യമാണ്. കാരണം പിടിച്ചുകുലുക്കാതെ, ഒട്ടും അലോസരപ്പെടുത്താതെ ആ കവിതകൾ നമ്മെ സ്പർശിക്കുന്നു. കൊഴിഞ്ഞു വീണ ഒരു പൂവിതൾ പോലെ അവ നനുത്ത ഗന്ധം പരത്തി ആർദ്രമാക്കുന്നു.Write a review on this book!. Write Your Review about ഒരിക്കലും മറക്കാതിരിക്കാം Other InformationThis book has been viewed by users 15 times