Book Name in English : Njattila
ഇടുക്കിയുടെ മലനിരകളിലേക്ക് കുടിയേറിയവർക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് - അതിജീവനം. അതിനെതിരേ നിൽക്കുന്നത് മണ്ണായാലും മഴയായാലും വെയിലായാലും മഞ്ഞായാലും കല്ലായാലും മരമായാലും അവർ തിരിച്ചടിക്കും. വന്യത സ്വന്തം ആത്മാവിലേക്ക് വലിച്ചെടുത്താണ് അവർ കാടിനെ മെരുക്കിയതെന്ന് ചിലപ്പോൾ തോന്നാം. ഹൈറേഞ്ചിലെ കൃഷിക്കാരെ കാലാവസ്ഥ ചതിച്ച കാലത്ത് നിയമങ്ങളെപ്പോലും വെല്ലുവിളിച്ച് അവർ നടത്തിയ ചെറുത്തുനിൽപ്പിന്റെയും അതിൽ സ്വയം നഷ്ടപ്പെട്ടുപോയവരുടെയും ചരിത്രം ലോകത്തിന് ഇന്നും അന്യമാണ്. അവരുടെയും അതേകാലത്ത് അധികാരത്തിന്റെ ഹുങ്കിനെ വെല്ലുവിളിച്ച തങ്കമണി എന്ന മലയോരഗ്രാമത്തിലെ ജനങ്ങളെ നിയമം ചവിട്ടിയരച്ചതിന്റെയും കഥ ഈ നോവൽ പറയുന്നു.Write a review on this book!. Write Your Review about ഞാറ്റില Other InformationThis book has been viewed by users 374 times