Book Name in English : Thattam Neekumbol
ഈജിപ്തിലെ ആദ്യ പ്രസിഡൻ്റ് മുഹമ്മദ് നജീബിന്റെ അനന്തരവളായ എക്സ് മുസ്ലിം യാസ്മിൻ എഴുതിയ ആത്മകഥയാണ് ഇത്. ജീവിതത്തിൽ ഉടനീളം തന്നെ പീഡിപ്പിക്കുകയും അടിമയാക്കുകയും ചെയ്ത ഇസ്ലാമിൽ നിന്ന് രക്ഷ നേടിയ ജീവിത കഥ. പ്രസിദ്ധീകരിച്ചപ്പോൾ കോളിളക്കം รัญ Unveiled: How Western Liberals Empower Radical Islam എന്ന ആത്മകഥയുടെ പരിഭാഷ. 2019-ൽ എഴുതിയ ഈ പുസ്തകം പ്രസി ദ്ധീകരിക്കാൻ ആരും തയ്യാറാകാതെ സ്വയം പ്രസിദ്ധീകരിക്കുകയാണ് യാസ്മിൻ ചെയ്തത്. കാനഡയിലെ യാഥാസ്ഥിക കുടുംബത്തിൽ രണ്ടാന ച്ഛന്റെയും ഉമ്മയുടെയും മതപീഡനങ്ങൾ സഹിച്ച കഥ ഞെട്ടലോടെയേ വായിക്കാൻ കഴിയൂ. ശരിയായി പ്രാർത്ഥിക്കാത്തതിനാൽ കാൽവെള്ള യിൽ നിരന്തരം അടികൊണ്ടു. പ്രതിഷേധിച്ചപ്പോൾ അൽ ഖെയ്ദ ഭീകരന് നിക്കാഹ് ചെയ്തു കൊടുത്തു. അതിൽ ഉണ്ടായ പെൺകുഞ്ഞിനെ ലിംഗഛേദത്തിന് അയാൾ നിർബന്ധിച്ചപ്പോൾ യാസ്മിൻ ബന്ധം വിട്ടു. തുടർന്ന്, ഇസ്ലാമിൽ നിന്ന് സ്വതന്ത്രയായി ഉപരിപഠനം നടത്തി, അധ്യാപികയായി ജീവിതം ഇസ്ലാമിൽ നിന്ന് തിരിച്ചുപിടിച്ച ഉദ്വേഗജനക മായ കഥ ഒരു ക്രൂര മതസംവിധാനത്തിന് നേരെപിടിച്ച കണ്ണാടിയാകുന്നു.ക്ക്‍Write a review on this book!. Write Your Review about തട്ടം നീക്കുമ്പോൾ Other InformationThis book has been viewed by users 155 times