Book Name in English : Thiruvazthu Vilambaram
തിരുവിതാംകൂർ ഭരണാധികാരികൾ പുറപ്പെടുവിച്ച കല്പന കളാണ് തിരുവെഴുത്തു വിളംബരങ്ങൾ.
തിരുവനന്തപുരത്തുള്ള സെൻട്രൽ ആർക്കൈവ്‌സിൽ
സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണ ക്കിനുള്ള രേഖാശേഖരത്തിലെ ഒരു ചെറിയ ഭാഗമാണിത്. 1
813 മുതൽ 1907 വരെയുള്ള
കാലയളവിൽ പുറപ്പെടുവിച്ച തിരുവെഴുത്തു വിളംബരങ്ങളാണ്
ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്.
ചുമട്ടുകൂലി വർധിപ്പിച്ചു, നിരവധി കരങ്ങൾ റദ്ദാക്കി, കോടതി പ്രവർത്തനങ്ങൾക്ക് മാർഗരേഖകളുണ്ടാക്കി, കള്ളും
ചാരായവും വിൽപ്പനയ്ക്ക് ലൈസൻസ് ഏർപ്പെടുത്തി, ഒരു മരം മുറിച്ചാൽ അഞ്ചു മരങ്ങൾ നടണമെന്ന് വ്യവസ്ഥ ചെയ്‌തു,
കള്ളൻമാരെയും കൊള്ളക്കാരെയും അമർച്ചചെയ്തുതു. അടിമത്തം നിറുത്തലാക്കി യപ്പോൾ അടിമകൾക്കു സർക്കാർ ഉദ്യോഗത്തിൽ
തുല്യവേതന ത്തോടെ പ്രവേശനം നൽകി, കണ്ടെഴുത്ത് വീണ്ടും നടത്തി, കാലാകാലങ്ങളിൽ കരക്കുടിശ്ശിഖകൾ എഴുതിത്തള്ളി എന്നി
ങ്ങനെ നിരവധി ജനക്ഷേമ നടപടികളാണ് ഭരണാധികാരികൾ ആവിഷ്ക്കരിച്ചത്. സാമൂഹിക പരിഷ്ക്കരണത്തിലേയ്ക്കുള്ള
ചവിട്ടുപടികളായിരുന്നു ഇവയെല്ലാം എന്ന് നിസ്സംശയം പറയാം
Write a review on this book!. Write Your Review about തിരുവെഴുത്തു വിളംബരങ്ങൾ Other InformationThis book has been viewed by users 25 times