Book Name in English : Pathineszhaam Mil
പതിനേഴാം മൈൽ
സുനിൽ പരമേശ്വരൻ
ഒരു മരണം. ആ മരണത്തെ പിന്തുടർന്ന് തുടർച്ചയായ മരണങ്ങൾ. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്ന പതിനേഴാം മൈൽ. ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ കുരുതി ബംഗ്ലാവിലെ അമ്മാളു പ്രേതം, പതിനേഴാം മൈലിലെ സഞ്ചാരിയാകുന്നു.
ദുർനിമിത്തങ്ങൾ ദുരിതക്കയത്തിലേക്ക് എടുത്തെറിയുന്ന മനുഷ്യന്റെ കബന്ധങ്ങൾ. ഒരിക്കലും പിടികിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ, ഉത്തരം കിട്ടാതെ അലയുന്നു. നിയമത്തിൻ്റെ കാവൽഭടന്മാർ ദിശതെറ്റി ചെന്നു നിൽക്കുന്നതോ, കുരുതി ബംഗ്ലാവിൽ.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന പോലെ തിരിഞ്ഞും മറിഞ്ഞും ചെന്നു ചേരുന്ന ചോദ്യങ്ങൾക്കൊടുവിൽ ഉത്തരം കിട്ടുന്നതോ, മനുഷ്യന്റെ സിരകളെ ത്രസിപ്പിക്കുന്ന, ആകാംഷയുടെ മുൽമുനയിലൂടെ ഹൃദയത്തിന്റെ താളം തെറ്റിച്ച് അവിടെ ഒരു ഭ്രാന്തൻ്റെ അലമുറ കേൾക്കുന്നു.
ഏതു വിദഗ്‌ധനായ കുറ്റാന്വേഷകനെയും വട്ടംകറക്കുന്ന കുറ്റാന്വേഷണ രീതിയിലൂടെ പറഞ്ഞു പോകുന്ന ഇതിവൃത്തം. തികച്ചും വ്യത്യസ്തമായ രചനയിലൂടെ രചിക്കപ്പെട്ട മാന്ത്രിക നോവൽ സാഹിത്യകാരൻ ശ്രീ. സുനിൽ പരമേശ്വരൻ്റെ അത്യപൂർവ്വമായ ഒരു കുറ്റാന്വേഷണ നോവൽ “പതിനേഴാം മൈൽ“.Write a review on this book!. Write Your Review about പതിനേഴാം മൈൽ Other InformationThis book has been viewed by users 65 times