Book Name in English : Manimaalika
വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരൻ“ എന്ന് സ്നേഹാ ദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ. യുടെ അഞ്ചു മനോഹരരചനകളുടെ സമാ ഹാരം. ബ്ലാക്ക്ബോർഡിൽ വെളുത്ത ചോക്ക ക്ഷരങ്ങൾപോലെ “മലബാറിലെ എയ്‌ഡഡ ധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി’’ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ’ഇൻസ്പെക്ഷൻ, ദാമ്പത്യത്തിലെ അവിശ്വസ്‌തതയെ കഠാരി പോലെ കണ്ണുകളിൽ കുത്തിയിറക്കുന്ന ’ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയിൽ സംഖ്യാ തീതമായ ജീവിതചിത്രങ്ങൾ വരച്ചുവെക്കുന്ന “ഒഴിഞ്ഞ കട്ടിൽ, ഒരു കരിനാക്കിൻറെ ശക്തി ദൗർബല്യങ്ങളുടെ നാട്ടുവർത്തമാനമാകുന്ന ’അന്തകന്റെ തോട്ടി.’ “മധുരമാദകമായൊരു പ്രണയപാരവശ്യ“ത്തിന് ശുഭാന്ത്യം അന്വേ ഷിക്കുന്ന ’സംശയനിവൃത്തി.’ - ഈ ’മണിമാ ളിക’യിലെ വാതായനങ്ങൾ തുറക്കുന്നത്. മാനവൻ എന്ന മഹാമേരുവിൻ്റെ ശൃംഗങ്ങളി ലേക്കും താഴ്വാരങ്ങളിലേക്കുമാണ്.
Write a review on this book!. Write Your Review about മണിമാളിക Other InformationThis book has been viewed by users 81 times