Book Name in English : Maradona Lokakappukalude Charithravum
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറുടെ ജീവിതകഥ, ലോകകപ്പുകളുടെ ചരിത്രവും. ദൈവത്തിന് ഫുട്‍ബോൾ കളിക്കണമെന്ന് തോന്നിയപ്പോൾ മറഡോണയായി അവതരിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രമേൽ പ്രതിഭ ചൊരിഞ്ഞ മറ്റൊരു കളിക്കാരനെ ചരിത്രത്തിൽ കണ്ടെത്തുക പ്രയാസമാണ്. കളിക്കളത്തിലും പുറത്തും സമാനതകളില്ലാത്ത എതിർപ്പുകൾ നേരിടേണ്ടിവന്ന കളിക്കാരനാണ് മറഡോണ. ഓരോ തവണ പ്രതിസന്ധികൾ നേരിട്ടപ്പോഴും അവയെല്ലാം തരണംചെയ്ത് മടങ്ങിവന്ന് കളിക്കളം തിരിച്ചുപിടിച്ച ചരിത്രമാണ് മറഡോണയുടേത്. ആ കഥയെല്ലാം ഒഴുക്കാർന്ന ശൈലിയിൽ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ജനിച്ചുവീണ ഒരു കുട്ടി എങ്ങിനെ ഫുടബോൾ ലോകത്തിന്റെ നെറുകയിൽ എത്തി എന്നതിന്റെ നേർകാഴ്ചയാണ് മറഡോണയുടെ ജീവിതം. ഇതിഹാസ സമാനമായ ആ ചരിത്രമാണ് ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്.Write a review on this book!. Write Your Review about മറഡോണ ലോകകപ്പുകളുടെ ചരിത്രവും Other InformationThis book has been viewed by users 2602 times