Book Name in English : Sphadikabhavanam
വ്യത്യസ്തമായ ആറ് പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബബന്ധങ്ങളുടെ കഥകള്‍. ബന്ധങ്ങള്‍ക്കിടയിലെ പ്രണയവിന്യാസങ്ങളും സംശയരോഗങ്ങളും എല്ലാ കാലത്തും സംഭവ്യമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇക്കഥകള്‍.പൊരുത്തക്കേടുകള്‍ നിറഞ്ഞതെങ്കിലും സ്‌നേഹത്തിന്റെ ചെരാതുകള്‍ ഉള്ളിലൊളിപ്പിച്ച് സ്ഫടികഭവനം, പ്രണയത്തിന്റെ മാസ്മരികത പരോക്ഷമായി പ്രകടിപ്പിക്കുന്ന ഉയര്‍ച്ചയിലെ മുള്‍പ്പടര്‍പ്പ്, ജീവിതവഴിയില്‍ എവിടെയൊക്കെയാണ് പാളങ്ങള്‍ സമാന്തരങ്ങളല്ലാതാവുന്നത് എന്നു വെളിപ്പെടുത്തുന്ന പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കില്ല എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ഒരുമ്പെട്ടവള്‍ തുടങ്ങിയ കഥകള്‍
വേറിട്ട വായനാനുഭവം നല്‍കുന്നവയാണ്. സ്‌ത്രൈണപക്ഷത്തിന്റെ വിചിത്രാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാസമാഹാരം.Write a review on this book!. Write Your Review about സ്ഫടികഭവനം Other InformationThis book has been viewed by users 36 times