Book Name in English : Daivathinte Chumbanagal
നീയില്ലാത്ത ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോള്‍ മാത്രം ദൈവം നമുക്കു ചിറകുകള്‍ തരുമെന്ന് നമ്മളിലൊരാള്‍ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവില്‍ ഞാന്‍ കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകള്‍ക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാന്‍ സംസാരിക്കട്ടെ.
പ്രണയാര്‍ദ്രമായ കവിതകള്‍. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തില്‍ ഒരു ധ്യാനംപോലെ അലിഞ്ഞില്ലാതാകുക.
Write a review on this book!. Write Your Review about ദൈവത്തിന്റെ ചുംബനങ്ങള്‍ Other InformationThis book has been viewed by users 3345 times