Image of Book ദേശാരവങ്ങള്‍
  • Thumbnail image of Book ദേശാരവങ്ങള്‍
  • back image of ദേശാരവങ്ങള്‍

ദേശാരവങ്ങള്‍

Publisher :H and C Books
ISBN : 9780000159205
Language :Malayalam
Edition : 2024
Page(s) : 400
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 450.00
Rs 427.00

Book Name in English : Desharavangal

1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ വായനാനുഭവം\r\n ഉമ്മർ ചിങ്ങത്ത്\r\n\r\nഇന്നലെ ദേശാരവങ്ങൾ നേവൽ പൂർണമായും വായിച്ചു കഴിഞ്ഞു തീർന്നു. കോവിടാനന്തരം ഏകാഗ്രതയോടെ ഒന്നും വായിച്ചു പൂർത്തിയാക്കാൻ കഴിയാറില്ല. എന്നാൽ നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ മുഷിപ്പോ മനംമടുപ്പോ ഇല്ലാതെ വരികളുടെ മാസ്മരികത കൂട്ടി കൊണ്ടുപോയി Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ-വായനാനുഭവം\r\n ഫെബീന...\r\n\r\nശ്രീ ഷൗക്കത്ത് കർക്കിടാംകുന്ന് എഴുതിയ ദേശാരവങ്ങൾ: പേരിനെ അന്വർത്ഥമാക്കുന്ന വിധം ദേശങ്ങളുടെ ആരവംതന്നെയാണ്\r\nഓരോ ചരിത്ര സ്നേഹികളും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്. ഒരു" മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത"" തന്നെയാണ് ഈ നോവലിൽ സംഭവിച്ചിരിക്കുന്നത്\r\n\r\nചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്ന ഈ ആധൂനിക കാലഘട്ടത്തിൽ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ-വായനാനുഭവം...\r\nഅഷ്റഫ് അക്കരെ\r\nനല്ലൂർപുള്ളി\r\n\r\nആദ്യം തന്നെ ഈ നോവലിന്റെ എഴുത്തിനുവേണ്ടി എടുത്ത ദീർഘനാളത്തെ പരിശ്രമത്തെ നിസ്സീമമായി അഭിനന്ദിക്കുന്നു. ആദ്യ അധ്യായങ്ങൾ തന്നെ എന്നെ അനിർവജനീയമായ ഒരു അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.\r\n\r\nബാല്യകാലത്തിലേക്കും യുവത്വത്തിലേക്കും ശരിക്കും സഞ്ചരിപ്പിച്ചു. പണ്ടുകാലത്ത് സ്കൂളിലേക്കുള്ള മഴയും വെയിലും കൊണ്ടുള്ള ദീർഘമായ നടന്നുള്ള യാത്രയും Read More...

Rating: 3 of 5 Stars! [3 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ വായനാനുഭവം - ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര\r\n������\r\n\r\nമനുഷ്യകുലത്തിന്റെ സ്വത്വ ചരിത്രം തേടിയുള്ള യാത്രയിൽ ഓരോ മനുഷ്യർക്കും ഒഴിച്ചുകൂടാനാകാത്ത വികാരമാണ് താൻ ജനിച്ച് വളർന്ന നാട്.. ജനനം മുതൽ നാളിതുവരെയുള്ള ഒരാളുടെ ഓർമകൾ രൂപപ്പെടുന്നതിലും തന്റെ സ്വതസിദ്ധമായ സ്വഭാവ രൂപീകരണത്തിലും ജനിച്ചു വളർന്ന Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 8 Dec 2024

ദേശാരവങ്ങൾ- വായനാനുഭവം\r\nപി എം ജയകുമാർ, കൊല്ലം \r\n\r\nദേശാരവങ്ങൾ നോവൽ വായിച്ചു തീർന്നു. ഒരു നല്ല നോവലിന്റെ എല്ലാ ഗുണങ്ങളും ഇഴുകി ചേർന്ന ഒരു നോവൽ. \r\n\r\n"ഇന്നലെയായിരുന്നു ആ മഹാസംഭവം! ആലിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനം.," ഇങ്ങനെ തുടങ്ങുന്ന നോവൽ Read More...

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about ദേശാരവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times