എഴുപത്തിയഞ്ച് വയസ്സുള്ള കുഞ്ഞുമുഹമ്മദ് ആലുവ \'ദേശാരവങ്ങൾ\' മൂന്നു ദിവസങ്ങൾ കൊണ്ട് വായിച്ച് തീർത്ത് അയച്ചുതന്ന കുറിപ്പ്.\r\nനന്ദി, വായനക്കും കുറിപ്പിനും...\r\n\r\n400 വർഷങ്ങൾ ഇങ്ങോട്ട് 1921 വരെയുള്ള നിരവധി മനുഷ്യരുടെ ആദികളും വ്യാധികളും നിലവിളികളും ഉത്സവങ്ങളും "ദേശാരവങ്ങൾ" എന്ന നോവലിൽ വാക്കുകളിൽ ജീവൻ വെക്കുന്നു. ബ്രിട്ടീഷുകാരും നാടുവാഴികളും ജന്മിമാരും കാലാകാലങ്ങളായി അടിച്ചമർത്തിയ ചൂഷണം ചെയ്ത മണ്ണിൻ്റെ മക്കളുടെ ദുരിത ജീവിതം നന്നായി പകർത്തിയിരിക്കുന്നു.\r\n\r\n ഇത് ചരിത്രമോ കഥയോ അല്ല. ഒരു അഞ്ചു വയസ്സുകാരൻ മഴയത്ത് ഇറങ്ങിനടന്ന് നമ്മുടെ നാടിൻ്റെ ദുരവസ്ഥ കാണുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ജനനം മുതൽ മരണം വരെ കഷ്ടങ്ങൾ മാത്രം അനുഭവിച്ച് പട്ടിണിയിലും ദുരിതങ്ങളിലും വർഷങ്ങളായി കഴിഞ്ഞു കൂടിയ ധാരാളം കഥാപാത്രങ്ങൾ. \r\n\r\nഅല്ലലുകൾക്കിടയിലും ജാതിമാതാ വർഗ്ഗചിന്തകൾക്കപ്പുറം സൗഹാർദത്തോടെ ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ നേർ ചിത്രങ്ങൾ.\r\n\r\n""ഏതായാലും എല്ലാം ഭംഗിയായി തന്നെ നടക്കട്ടെ. ഒരു പതിനഞ്ച് പറ നെല്ല് കാര്യസ്ഥനോട് പറഞ്ഞ് പത്തായപ്പുരയിൽ നിന്ന് എടുത്തോ. ഇനി കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ ചോദിക്കാനും മറക്കേണ്ട. ഒന്നിനും ഒരു കുറവും വരുത്തരുത്. എല്ലാം ഗംഭീരമായി തന്നെ നടക്കട്ടെ."\r\n\r\nഗോവിന്ദൻ നായർ കുഞ്ഞിപ്പോക്കരുടെ തോളിൽ കയ്യിട്ട് സാന്ത്വനിപ്പിച്ച് തൻ്റെ വീട്ടിലെ കല്യാണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ മനസ്സു നിറഞ്ഞുപോയി.\r\n\r\nഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി. കഥാപാത്രങ്ങളിൽ ഒരാളായി ഞാനും നടന്നു.\r\n\r\nസ്നേഹപൂർവ്വം \r\nഎം ഇ കുഞ്ഞുമുഹമ്മദ് \r\nമുതിരക്കാല \r\nആലുവ Rating: [5 of 5 Stars!] |