ദേശാരവങ്ങൾ-വായനാനുഭവം\r\n ഫെബീന...\r\n\r\nശ്രീ ഷൗക്കത്ത് കർക്കിടാംകുന്ന് എഴുതിയ ദേശാരവങ്ങൾ: പേരിനെ അന്വർത്ഥമാക്കുന്ന വിധം ദേശങ്ങളുടെ ആരവംതന്നെയാണ്\r\nഓരോ ചരിത്ര സ്നേഹികളും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്. ഒരു" മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത"" തന്നെയാണ് ഈ നോവലിൽ സംഭവിച്ചിരിക്കുന്നത്\r\n\r\nചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്ന ഈ ആധൂനിക കാലഘട്ടത്തിൽ ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമേതുമില്ല\r\nമലബാർ കലാപത്തിൽ മലബാർ മാപ്പിളമാരുടെയും ഏറനാടൻ മാപ്പിളമാരുടെയും പങ്ക് വളരെ എടുത്തു പറയേണ്ട ഒന്നാണ്.\r\n\r\nപിറന്ന നാടിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്തു എന്ന ഒറ്റക്കാരണംകൊണ്ട് മൃത്യവരി ക്കേണ്ടി വന്ന ഒരു പാട് ധീര യോദ്ധാക്കളുടെ കഥ കൂടിയാണിത്\r\n\r\nപിന്നെ ഒരുപാട് അറിയാത്ത കാര്യങ്ങൾ ഈ നോവലിലൂടെ അറിയാൻ കഴിഞ്ഞു\r\nഅതായത് ഉണ്ണിയാൽ എന്ന ദേശത്തിന് ആ പേര് കിട്ടാനുള്ള കാരണം, അമ്മിനിക്കാട്, കൊടികുത്തിമല ഈ സ്ഥലങ്ങൾക്കൊക്കെ ആ പേരുകൾ വരാനുള്ള കാരണം ........\r\nനമ്മുടെയൊക്കെ കുട്ടിക്കാലത്തിലെ ഒരുപാട് ഓർമ്മകളിലേക്ക് ഈ നോവൽ നമ്മെ കൂട്ടിക്കൊണ്ട് പോവുന്നുണ്ട്.\r\nമമ്പുറം സയ്യിദ് അലവി തങ്ങളെ കുറിച്ചും അവരു ടെ പരമ്പരയെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ടിപ്പു സുൽത്താനും ഇവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയും നോവലിൽ വിവരിക്കുന്നു.\r\nമാമാങ്കത്തിൻ്റെ ചരിത്ര പശ്ചാത്തലം വളരെ വിശദമായി തന്നെ നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്.\r\nഖിലാഫത്ത് പ്രസ്ഥാനവും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും നോവലിൽ പരാമർശിക്കപ്പെടുന്നു. എൻ്റെ നാടായ പൂവത്താണിയും നോവലിൽ എടുത്തു പറയുന്നുണ്ട്.....\r\n\r\nമലബാർ സമരകാലത്ത് ഓരോ സമര പോരാളികളും അനുഭവിച്ച ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ക്രൂരമായ പീഡനങ്ങളുടെയും ഫലമായി കിട്ടിയതാണല്ലോ നാമെല്ലാം ഇന്നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നോർക്കുമ്പോൾ നെഞ്ചകം അറിയാതെ ഒന്ന് വിങ്ങി പോവും\r\n\r\nനോവലിലൂടെ കടന്ന് പോവുമ്പോൾ ആ പ്രയാസങ്ങൾ നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്.\r\nകഥാകാരൻ അത്രത്തോളം മനസ്സിൽ തട്ടുന്ന വിധം എഴുതിയിട്ടുണ്ട്\r\n\r\nഒരുപാട് ആൾക്കാരെ അന്തമാനിലേ കൊക്കെ നാട് കടത്തിയതായി അറിയാം\r\nഅവിടെയും മണ്ണാർക്കാടും, പെരിന്തൽമണ്ണയും , തിരൂരും, മഞ്ചേരിയും\'വണ്ടൂരും ഒക്കെ ഉണ്ട് എന്ന കാര്യം അതിശയോക്‌തി തന്നെ\r\nഹിന്ദു മുസ്‌ലിം ഐക്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും നേർക്കാഴ്ച തന്നെയാണ് ഈ നോവൽ\r\n\r\nഗ്രാമത്തിൻ്റെ വിശുദ്ധിയും നൈർമല്യവും പ്രതിപാദിക്കുന്ന ഒട്ടേറ സംഭവമുഹൂർത്തങ്ങൾ ഈ നോവലിലുണ്ട്\r\n\r\nകഥാകാരന് അഭിനന്ദനങ്ങൾ\r\n\r\nഫെബീന️ Rating: [5 of 5 Stars!] |