reviewed by null Date Added: Friday 14 Apr 2023

സുനിൽ കെ ഫൈസലിന്റെ 112 കഥകളുടെ സമാഹാരമാണ് നീല പൊന്മാൻ. അനായാസം വായിച്ചുപോകാവുന്ന കഥകളാണിത്. അപ്രതീക്ഷിത വൈരൂദ്ധ്യങ്ങളെയും അഭിമുഖീകരിക്കേണ്ട ചില ചോദ്യങ്ങളേയും വായനക്കാരൻ്റെ മുമ്പിലേക്ക് നിസ്സംഗമായി എടുത്തു വയ്ക്കുകയാണ് സുനിൽ. ഉള്ളിലെ താല്പര്യത്തെ അടക്കിപ്പിടിച്ച് പുറത്തു കാണിക്കാതെ കഥ അവതരിപ്പിക്കുകയാണെങ്കിലും ചില കഥകളെങ്കിലും അവശേഷിപ്പിക്കുന്നത്, ആഴത്തിലുള്ള മുറിവുകളാണ്.\r\n\r\nകഥ പൂർണമായും ഒരു രൂപകമായി പരിണമിക്കുന്ന\/ ഒരു വരിയോ ഒരു പദമോ പോലും അടർത്തിമാറ്റാൻ കഴിയാത്ത വിധം ലക്ഷ്യത്തിലേക്കു തറച്ചു കയറുന്ന ഒരസ്ത്രമാവുന്ന\/ എല്ലാ അർത്ഥത്തിലുമുള്ള സ്വാതന്ത്ര്യത്തിൻ്റെ ഒരു വെൺചിറക് ഉള്ളിലൊതുക്കിയ ജീവിതത്തിൻ്റെ കഥപറയുന്ന\/ സർഗ്ഗവേദനയുള്ള കലാകാരൻ അനുഭവിക്കുന്ന മൗലികമായ ഒരു സമസ്യയുടെ ആവിഷ്കാരമുള്ള \/ വറ്റിപോകുന്ന കാരുണ്യത്തിൻ്റെ, സഹജീവി സ്നേഹത്തിൻ്റെ നീരുറവയെ ആഴത്തിൽ ഓർമിപ്പിക്കുന്ന രചനകളാണ് നീല പൊന്മാനിലുള്ളത്. ഈ കഥകളിലെ നിർമമത എടുത്തു പറയേണ്ടതു തന്നെയാണ്.\r\n\r\nഎടുത്തു പറയേണ്ട കുറേയധികം കഥകളുള്ള "നീല പൊന്മാൻ" പുതിയൊരു ഭാവുകത്വം നിർമ്മിക്കാനുള്ള ഒരന്വേഷണമായി തോന്നുന്നു. പുസ്തകം വ്യത്യസ്തമായ വായന ആഗ്രഹിക്കുന്നവർ തേടിയെത്തും.\r\n(സനിൽ പ്രകൃതി)\r\n\r\n<iframe src="https:\/\/www.facebook.com\/plugins\/post.php?href=https%3A%2F%2Fwww.facebook.com%2Fsanil.prakrithi.1%2Fposts%2Fpfbid0uUVVvdeT2brv4WEbagx5svf9GdrX1KvJsbuKWDgpf7jzqTjKHJpLfjYkjAciykDCl&show_text=true&width=500" width="500" height="789" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"><\/iframe>\r\n

Rating: 5 of 5 Stars! [5 of 5 Stars!]