Read What Others Are Saying
ദേശാരവങ്ങള്‍
reviewed by null
Date Added: Sunday 8 December 2024
ദേശാരവങ്ങള്‍
ദേശാരവങ്ങൾ- വായനാനുഭവം\r\nപി എം ജയകുമാർ, കൊല്ലം \r\n\r\nദേശാരവങ്ങൾ നോവൽ വായിച്ചു തീർന്നു. ഒരു നല്ല നോവലിന്റെ എല്ലാ ഗുണങ്ങളും ഇഴുകി ചേർന്ന ഒരു നോവൽ. \r\n\r\n"ഇന്നലെയായിരുന്നു ആ മഹാസംഭവം! ആലിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനം.," ഇങ്ങനെ തുടങ്ങുന്ന നോവൽ അവസാനവരെ ആ ഒഴുക്ക് നിലനിർത്തി. ഗംഭീരമായി തുടർന്നു വായിക്കാനുള്ള പ്രേരണ നിലനിർത്തി. \r\n\r\nവിദേശാധിപത്യത്തിൻ്റെ, ചൂഷണത്തിന്റെ, ജന്മി-കുടിയാൻ കലാപങ്ങളുടെ, ധീര യോദ്ധാക്കളുടെ അവകാശ പോരാട്ടങ്ങളുടെ, കാലത്തിനപ്പുറത്തേക്ക് ഇറങ്ങി ചെല്ലാൻ ഈ നോവലിലൂടെ കഴിഞ്ഞു. \r\n\r\nമിക്ക അധ്യായങ്ങളിലും വർണ്ണിക്കുന്ന കുറെ നല്ല ഓർമ്മകൾ .\r\n\r\nആലിന്റെ ജീവിതവും വെള്ളിയാറിന്റെ ശാന്തമായ നീരൊഴുക്കും സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിച്ച് വെള്ളിയാറിൽ അഭിരമിച്ച് മലപ്പുറം ചുറ്റി കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ ലയിക്കുന്ന കാരാത്തോട്... തുടങ്ങി വെള്ളിയാർ പുഴയെ കുറിച്ചുള്ള നോവലിൽ ഉടനീളള്ള പരാമർശങ്ങൾ... എല്ലാം നോവലിന്റെ ഭംഗി വളരെയേറെ കൂട്ടിയിട്ടുണ്ട്. \r\n\r\nകുംഭമാസത്തിലെ കോട്ടക്കുന്നിലെ പാണർ പൂരത്തിന്റെ അനുഭവങ്ങൾ, നിലാവ് വിരിച്ച കൊയ്ത്തൊഴിഞ്ഞ പാടങ്ങളുടെ വർണ്ണന, സർക്കസ് കമ്പനികളുടെ മനോഹാരിത, കർക്കശക്കാരും കാരുണ്യവാൻമാരുമായ അധ്യാപകർ ഉൾക്കൊള്ളുന്ന വെട്ടത്തൂർ ഹൈസ്കൂൾ, തെക്കൻ മലയുടെ താഴ്വാരം, വാഴ തോട്ടങ്ങളും നെൽപ്പാടങ്ങളും മൈസൂർ സിംഹമായ ടിപ്പുസുൽത്താൻ, കോഴിക്കോട്ടെ സാമൂതിരി, മാമാങ്കം, കാപ്പിലെ നേർച്ച, പടകാളിത്തല്ല്, ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര, നബിദിനം, ശ്രീകൃഷ്ണജയന്തി, സാന്താക്ലോസ് ഉൾപ്പെടുന്ന ക്രിസ്മസ് ആഘോഷം ഇതെല്ലാം നോവലിന്റെ ജനശ്രദ്ധ ആകർഷിച്ചു. \r\n\r\nകഥാപാത്രങ്ങളായ നാരായണൻകുട്ടി, കമ്മുട്ടി, ഒസാൻ അയമു, കുഞ്ഞുമുഹമ്മദ് സയ്യിദ് അലവി തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ, വള്ളുവനാടിന്റെ ചാവേറുകൾ, എന്നു തുടങ്ങി കൗതുകകരമായ ധാരാളം കഥാപാത്രങ്ങൾ നിറഞ്ഞ നോവൽ. \r\n\r\nമണ്ണന്തിട്ട കുന്നിൽ നിന്നുള്ള കല്ലുകൾ കൊണ്ട് മണ്ണാൻ ഞൊട്ടൻ മണ്ണാൻ കുഞ്ഞൻ മുതലായവരുടെ ആള്‍തറ നിർമ്മാണം. ഏഴുതല നിരന്നപറമ്പ് വെട്ടിപ്പിടിച്ച ഊര് വെട്ടത്തൂർ, അരക്കുപറമ്പ്, അലനല്ലൂര്, ഭീമനാട്, കോട്ടമല എന്നീ പരിചിതമായ സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശം മലബാറുകാരെ സംബന്ധിച്ചിടത്തോളം ആകർഷകമാണ്.\r\n\r\nകുംഭാരന്മാരുടെ പ്രാവിനെ പിടിക്കൽ. പാനീസ് വിളക്ക്, വെള്ളിയാറിന്റെ തീരത്തുള്ള പാലാട്ടിന്റെ കൊട്ടാരം, ഉണ്ണി മൂസ മൂപ്പന്റെ ചെറുത്തുനിൽപ്പ്, ഉണ്ണി പോക്കറുടെ വ്യത്യസ്ത ചിന്തകൾ, പാറുക്കുട്ടി നേത്യാരമ്മയുടെ പരിഹാര നടപടികൾ, കുടിയേറ്റത്തിന്റെ അവസാന കണ്ണികൾ മണ്ണിൽ സൃഷ്ടിച്ച വിപ്ലവങ്ങൾ എന്നുവേണ്ട ധാരാളം അനുഭവങ്ങൾ നിറഞ്ഞ നോവൽ. \r\n\r\n"നാട്ടാരെ നമ്മുടെ പാണ്ടി തയ്യാർ. നമ്മൾ പൊഴയെ കീഴടക്കി."പാലക്കടവ് പുഴ മുറിച്ചു കടക്കാൻ പാണ്ടി ഉപയോഗിച്ചിരുന്ന കാലത്തെ ആഹ്ളാധാരവങ്ങൾ. \r\n\r\n മരത്തടികൾ വെള്ളിയാറിൽ തെരപ്പൻ കെട്ടി കൊണ്ടുപോകുന്ന യാത്ര. ആലിന്റെ മധ്യവയസ്സും മാവിൻ്റെ മുത്തശ്ശി കാലവും പടിക്കപ്പാടത്തെ കാളപൂട്ട്, ഭീതിജനകമായ പ്രളയകാലം, അതിനുശേഷം ഉള്ള പുതിയ ദേശം, ഖിലാഫത്ത് ലഹള... ഇതെല്ലാം നോവലിന്റെ മാറ്റുകൂട്ടിയിട്ടുണ്ട്. \r\n\r\nഈ നോവൽ എന്നെ വളരെയധികം ആകർഷിച്ചു. \r\nനോവലിന് എല്ലാവിധ ആശംസകളും നേരുന്നു.

Rating: 3 of 5 Stars! [3 of 5 Stars!]

സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
reviewed by null
Date Added: Sunday 8 December 2024
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
Good and excellent book.

Rating: 5 of 5 Stars! [5 of 5 Stars!]

ആരോ വിളിക്കുന്നുണ്ട്
reviewed by null
Date Added: Thursday 5 December 2024
ആരോ വിളിക്കുന്നുണ്ട്
വരമൊഴി

Rating: 3 of 5 Stars! [3 of 5 Stars!]

ഒരു യോഗിയുടെ ആത്മകഥ
reviewed by null
Date Added: Monday 2 December 2024
ഒരു യോഗിയുടെ ആത്മകഥ
വരമൊഴി

Rating: 1 of 5 Stars! [1 of 5 Stars!]

ഒരു യോഗിയുടെ ആത്മകഥ
reviewed by null
Date Added: Monday 2 December 2024
ഒരു യോഗിയുടെ ആത്മകഥ
വരമൊഴി

Rating: 1 of 5 Stars! [1 of 5 Stars!]

Displaying 1 to 5 (of 851 reviews) previous page next page