reviewed by null Date Added: Saturday 14 Sep 2024

നല്ലൊരു ഹൃദയത്തെയറിഞ്ഞ് അതിൽ അലിയാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞിരുന്നെങ്കിൽ ഈ ലോക മെത്ര സുന്ദരമായേനെ. 11 കുട്ടി കഥകൾ അടങ്ങുന്ന ഒരു കുട്ടി പുസ്തകം.. " ഭൂഖ്".. വിശപ്പിന്റെ ചിത്രങ്ങൾ എന്തു തന്നെയായാലും അതന്നെ മധുവിൽ എത്തിക്കാറുണ്ട്... ഭൂഖ് മുതൽ.. തടവറ വരെ.. അങ്ങനെ കണ്ടും കേട്ടും പരിചയിച്ചും അറിഞ്ഞ നിറയേ പേർ വന്ന് പോയി.. തണൽ മരങ്ങൾ.... ചുവന്ന രക്തം ചിതറിയ വെള്ള പ്പൂക്കൾ.. ഏറെ ഇഷ്ടപെട്ട കഥകൾ.... സമകാലീക വിഷയങ്ങളെ കേന്ദ്രീകരിച്ചെഴുതിയ കഥകൾ ആഖ്യാന ശൈലി കൊണ്ട് വ്യത്യസ്ഥമായിരിക്കുന്നു. .. വിശപ്പ് തൊട്ട് അഴിക്കുള്ളിൽ കുടുങ്ങിയ മനുഷ്യൻ വരെ... പറഞ്ഞും എഴുതിയും കേട്ടും.. പരിചിതമായവ തന്നെ പിന്നെയും എഴുതുമ്പോൾ അവകാശപെടാൻ നൂതനമായുള്ളത് ആഖ്യാനം തന്നെയാണ്....\r\n\r\nചിലതൊക്കെ കുറച്ചും കൂടി എഴുതാമായിരുന്നു... നാരങ്ങാമിഠായി - ശാരദ ടീച്ചറിന്റെ അപ്പുവിന് പറയാൻ എന്തൊക്കെയോ കൂടി ബാക്കി ഉണ്ടായിരുന്നത് പോലെ... അങ്ങനെ അപൂർണ്ണത തോന്നിച്ച ഒന്ന് രണ്ട് കഥകൾ..\r\nആദ്യ പുസ്തകം.. സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് അറിയാം സുഹൃത്തേ...... ആശംസകൾ\r\nപുസ്തകത്തിന്റെ ആരംഭത്തിൽ.. ഹെലൻ കെല്ലറുടെ ഒരു വാചകം ഉണ്ട്.. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട ഹൃദയം മതി..\r\nഅതിന്റെ ചുരുക്കം ഹൃദയം കൊണ്ടാസ്വദിക്കുന്നതെന്തും മനോഹരമായിരിക്കും എന്നല്ലേ?.. \r\nഎഴുത്തിനെ ഹൃദയം കൊണ്ടാസ്വദിക്കുക.. മനോഹരമായി തുടരുക....

Rating: 5 of 5 Stars! [5 of 5 Stars!]