കപ്പ വിപ്ലവം. \r\n\r\n(കമാൽ റഫീഖ് )\r\n\r\nപേരും ഇതിവൃത്തവും ഒരു പോലെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ് എന്നാൽ കപ്പവിപ്ലവം എന്ന പുസ്തകം തികച്ചും കപ്പയും അതുമായി ബന്ധപ്പെട്ട ചരിത്രവുമാണ് വായനക്കാരനോട് വിളിച്ചു പറയുന്നത്.\r\nഓരോ അധ്യായവും പേരുകൾ കൊണ്ടും വിവരണം കൊണ്ടും കഥകളായി തന്നെ തോന്നിക്കുന്ന, ഒന്നൊന്നിന്റെ തുടർച്ച തെറ്റിക്കാത്ത നോവലാണ് “കപ്പ വിപ്ലവം”എന്ന പുസ്തകം.\r\n\r\nനിലിമ്പപുരിയെന്ന നിലമ്പൂരിന്റെ മണ്ണിലേക്ക് കുറച്ച് കപ്പത്തണ്ടുകളുമായി വാകത്താനത്തൂന്ന് ചേക്കേറുന്ന കുടുംബത്തിനോടൊപ്പം, നിലമ്പൂരിന്റെ ചുറ്റുപാടുകളിലൂടെ ചരിത്രത്തിലേക്ക് എത്തിനോക്കുകയാണ് അവതരണം. കൃഷി സംസ്കാരത്തോടൊപ്പം തന്നെ നിലമ്പൂരിനും ചുറ്റുപാടിനും വന്ന മാറ്റങ്ങളും, റേഡിയോയുടെ വരവുമെല്ലാം ഇവിടെ നമുക്ക് കാണാൻ കഴിയുന്നു . കപ്പയെന്നത് ഒരു വറുതിയുടെ കാലഘട്ടത്തിൽ പാവപ്പെട്ടവരുടെയും കുടിയേറ്റ മേഖലകളിൽ ഉള്ളവരുടെയും വിശപ്പ് മാറ്റിയ ഖനി തന്നെയാണെന്ന് രണ്ട് നേരം കപ്പയും ഒരു നേരം അല്പം അന്നവും കഴിച്ചു ജീവിച്ച എനിക്ക് ഉച്ചത്തിൽ പറയാൻ കഴിയും മനോഹരവും ലളിത വാക്കുകളും ഈ പുസ്തകം വായനാ സുഖം നൽകുന്നു.\r\nഒറ്റയിരിപ്പിൽ വായന തീരുന്ന പുസ്തകം. Rating: [5 of 5 Stars!] |