ദേശാരവങ്ങൾ വായനാനുഭവം\r\n ഉമ്മർ ചിങ്ങത്ത്\r\n\r\nഇന്നലെ ദേശാരവങ്ങൾ നേവൽ പൂർണമായും വായിച്ചു കഴിഞ്ഞു തീർന്നു. കോവിടാനന്തരം ഏകാഗ്രതയോടെ ഒന്നും വായിച്ചു പൂർത്തിയാക്കാൻ കഴിയാറില്ല. എന്നാൽ നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ മുഷിപ്പോ മനംമടുപ്പോ ഇല്ലാതെ വരികളുടെ മാസ്മരികത കൂട്ടി കൊണ്ടുപോയി എന്നതാണ്സത്യം. \r\n \r\nനോവൽ പല ഇടങ്ങളിലും നമ്മെ നമ്മുടെ ബാല്യ കാലത്തിലേക്ക് കൂട്ടി പോകും.ചില പ്രയോഗങ്ങൾ വാക്യങ്ങൾ\'\r\n" കടലവേണോ പീങ്ങാ കടലേയ്|"\r\nമഴക്കാലം പാടങ്ങളിൽ നിന്ന് കിട്ടുന്ന പ്രത്യകിച്ച് പരൽ മിനികളെ നമ്മൾ കിണറ്റിലിടും വെള്ളം വറ്റും കാലാം കിണർ വൃത്തിയാക്കുമ്പോൾ അവയെ ജീവനോടെ പിടിച്ച് പാത്രത്തിൽ വെള്ളത്തിൽ ചിലതൊക്കെ ചത്ത് മലക്കും.കൂട്ടത്തിൽ ചെറിയതിനെ വെള്ളം തീരെ വറ്റാഞ്ഞ കിണറാണെങ്കിൽ അതിൽ തന്നെയിടും അല്ലെങ്കിൽ വെള്ളമുള്ള മറ്റു സ്‌ഥലങ്ങളിൽ ഇടും .കുട്ടിക്കാലത്ത് ഇതൻ്റെ നേരനുഭമാണ്. വീട്ടിലുണ്ടായിരുന്ന ആഴുള്ള കിണറ്റിൽ മീനിട്ട് വേനലിൽ വെള്ളം വറ്റുമ്പോൾ വലിയ മുള എണികളിൽ കിണറ്റിൽ ഇറങ്ങി അവയെ പിടിച്ചിട്ടുണ്ട്\'\r\n\r\nനോവലിലെവരികൾ ശ്രദ്ധിക്കൂ."വേനൽ വരുമ്പോൾ കിണറുകൾ നന്നാക്കും അന്നാണ് ആ മൽസ്യങ്ങളുടെ അന്ത്യം .കിണറ്റിൽ ഇറങ്ങിയവർ തടിച്ചു കൊഴുത്ത മത്സ്യങ്ങളെ ചെളിനിറഞ്ഞ അലുമിനിയം ബക്കറ്റിലിട്ട് കരക്കെത്തിക്കും .അവ കിണറ്റിനുപുറത്ത് പിടഞ്ഞ് പിടഞ്ഞ് അവസാന ശ്വാസമെടുക്കും താമസിയാതെ ഉപ്പും മുളകും ചേർത്ത് വാഴയിലയിൽ ചുട്ടു തിന്നും .വയസ്സ് എത്താത്ത കാരണത്താൽ ആയുസ്സ് നീട്ടികിട്ടിയവയെ തിരിച്ചു കിണറ്റിലേക്കു തന്നെ ഇറക്കും" ...... എത്ര മനേഹരമായി നമ്മുടെ ബാല്യ കാല ഓർമകൾ നോവലിൽ പ്രത്ൃക്ഷപ്പെടുന്നു......എത്രയോ കേട്ടറിവുകളെ നേരറിവുകളായിരുന്നു വെന്ന് സാക്ഷ്യ പ്പെടുത്തുന്ന വരികൾ ഉടനീളം നോവലിലുണ്ട്\r\n\r\n ഇതിനുമുമ്പ് ഷൈക്ക് സാഹിബ് വിവർത്തനംചെയ്ത "ഫാറുഖ് ഉമർ" വായിച്ച് കണ്ണുകൾ അറിയാതെ ഈറനണിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിൻ്റെ തന്നെ"ഹജജ് യാത്ര" എന്ന പുസ്തകം വായിച്ച് ആ യാത്രയിലെ സംഭവങ്ങളിലും കർമ്മങ്ങളിലും അറിയാതെ ലയിച്ചു ചേർന്ന അനുഭൂതിദായക നിർവൃതിയുണ്ടായിട്ടുണ്ട്.\r\nഹജ്ജ് യാത്ര നേരിട്ട് കണ്ടതും ചെയ്തതുമായ കർമ്മങ്ങളുടെ പുനരാവിഷ്ക്കരണമായിരുന്നു.\r\n\r\nഎന്നാൽ "ദേശാരവങ്ങൾ" വിസ്മൃതിയിലാണ്ട നാടിൻെറ നോവും നൊമ്പരങ്ങളും കണ്ണീരും പുഞ്ചിരിയും പട്ടിണിയും പരിവട്ടവും പോരാട്ടങ്ങളും അതിജീവനങ്ങളും ഒറ്റും ഒളിപ്പോരും ജന്മി കുടിയാൻ നീതിയും നീതികേടുകളും സംസ്ക്കാരവും സ്ഥലനാമങ്ങളും ആത്മീയതയും ആത്മീയ വികാസവും\r\nസർവ്വോപരി ക്ഷാമ ക്ഷേമ സുഖദുഖ ങ്ങളിൽ ഒന്നായി ചേർന്ന നാട്ടിന്റെ സുമനസ്സുകളും എല്ലാം മനോഹരമായി അവതരിപ്പിക്കപ്പെട്ട പുസ്തകം !!അറിയാതെ നമ്മെ സംഭവങ്ങളുടെ നേർക്കാഴ്ച പോലെ കൂട്ടിക്കൊണ്ടു പോകും.\r\n\r\nനാട്ടുകാരാൽ നട്ടുവളർത്തിയ ആൽമരം വളർന്നു വലുതായി തണൽ വിരിച്ച് നാടിൻെറ ഉയർച്ച താഴ്ചകളെ നേരിൽ കണ്ട് കഥ പറഞ്ഞ് പറഞ്ഞ് കഥാന്ത്യത്തിൽ വികസനത്തിന്റെ പാതയിൽ വിനായാവാതെ സ്വയം ആത്മസമർപ്പണം ചെയ്ത് തൻ്റെ ഒരോ കൊമ്പും ചില്ലകളും വെട്ടി വെട്ടി ചോര വാർന്നൊഴുകി അവസാനം തടിയും നിലം പ്പൊത്തി മറിഞ്ഞു വീണ് ചരിത്രത്തിൽ അനശ്വരത നേടുന്ന ഭാഗങ്ങൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണ്.\r\n\r\nഉള്ളടക്കത്തിലെ സാഹീതിഭംഗികളും മാഞ്ഞുപോയ ഭാഷാ പ്രയോഗങ്ങളും വിസ്മൃതിയിലാണ്ട ചരിത്ര നിർമിതികളും ധീരവീര വ്യക്തിനാമങ്ങളും എല്ലാം കോട്ട്ചെയ്താൽ ദൈർഘ്യം ഭയക്കുന്നു.....\r\n\r\nനമ്മുടെ നാട്ടുകാർ പ്രത്യകിച്ചും സാഹിതീ പ്രേമികൾ വിശേഷിച്ചും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകമാണ്\r\n"ദേശാരവങ്ങൾ".\r\n\r\n"ദേശാരവങ്ങൾ" എന്ന ചരിത്ര നോവൽ അതിമനോഹരമായി വരികളിൽ കോർത്തിണക്കിയ ഷൗക്കത്ത് കർക്കിടാംകുന്നിന് അഭിനന്ദനങ്ങൾ.\r\n\r\nഉമ്മർ ചിങ്ങത്ത്..\r\n Rating: [5 of 5 Stars!] |