reviewed by null Date Added: Thursday 3 Dec 2020

ഇപ്പോൾ വേരുകളില്ലാതെ പ്രണയിക്കുന്നവർക്കിടയിലിരിക്കുന്നു.. ചില പ്രത്യേകമനുഷ്യരെ നാം നേരത്തെതന്നെ കണ്ടുപിടിച്ചു വയ്ക്കണം.വാക്കുകളിലും പ്രവർത്തികളിലും ചുറ്റുമുള്ളവരിലേക്ക് പോസിറ്റീവിറ്റി നിറക്കാനായി ഈശ്വരൻ നിയോഗിച്ചിട്ടുള്ള ചില മനുഷ്യർ.ഏറ്റവും അസ്വസ്ഥതയുണ്ടാകുന്ന നേരങ്ങളിൽ നോവുകളെല്ലാം തുറന്നുവച്ചു നീറ്റുന്ന ചില നേരങ്ങളിൽ അവരുടെ ഒരു കവിതയിലേക്കോ, ഒന്നോ രണ്ടോ പോസ്റ്റുകളിലേക്കോ ഇറങ്ങിനിൽക്കുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി,ആശ്വാസം വളരെ വലുതാണ്...അങ്ങനെയൊരു മനുഷ്യനാണ് എന്റെ ഏറ്റവും പ്രീയപ്പെട്ട സഹോദരൻ Jibu Kochuchira. അദ്ദേഹത്തിന്റെ ബാവൂളിൽ ആണിപ്പോഴുള്ളത്..പേരുപോലെ തന്നെ വളരെ മനോഹരമായ കവിതകൾ ഉൾക്കൊള്ളിച്ചൊരു പുസ്തകം..വായിച്ചുകഴിഞ്ഞിട്ടും അതിൽ നിന്നും പുറത്തുകടക്കാനാവുന്നില്ല.അത്രയും ഹൃദ്യമായ, ചിന്തിപ്പിക്കുന്ന,കരുത്തുറ്റ കവിതകൾ..ഗൗളി, അമ്മ ഉറങ്ങാത്ത വീട്, ഇനിമുതൽ, ഒപ്പീസ്, ഒറ്റാൽ, ഇല, ചുമരൊരു ഹൃദയമാകുമ്പോൾ, അതിജീവനത്തിനോടുവിൽ.. അങ്ങനെതുടങ്ങി ഒരുപിടി നല്ല കവിതകൾ നെഞ്ചിലേറ്റുന്നു...--Athirapresad

Rating: 5 of 5 Stars! [5 of 5 Stars!]