reviewed by null Date Added: Sunday 17 Apr 2022

"ഓലപ്പുരയിലെ ഋതുഭേദങ്ങൾ" ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ രണ്ടാമത്തെ പുസ്തകം. ആദ്യത്തെ പുസ്തകമായ "നെപ്പോളിയന്റെ നാട്ടിൽ" എന്ന യാത്രാ വിവരണം വായിച്ചപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന് . പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അല്പം ഡിലേ ആക്കിയത് കൊണ്ട് ഇന്നെലെ ആണ് ലഭിച്ചത്.\r\n"ഓലപ്പുരയിലെ ഋതുഭേദങ്ങൾ" ഇത് ഒരു മനോഹരമായ ഓർമ്മക്കുറിപ്പാണ്. 80-90കളിൽ സർക്കാർ സ്കൂളിൽ പഠിച്ചിട്ടുള്ള എല്ലാവർക്കും നമ്മളുടെ പഴയ ഓർമ്മകൾ പുതുക്കാൻ ഈ പുസ്തകത്തിലൂടെ സാധിക്കും.\r\n40 അദ്ധ്യായങ്ങളിൽ ഉള്ള ഓരോ ഓർമ്മകളും നമ്മളുടെ ഉള്ളിൽ നിന്നും മായാതെ നിൽക്കും. ആനമങ്ങാട് സ്കൂൾ പെട്ടെന്ന് ഒന്നും മനസ്സിൽ നിന്ന് മാറുകയില്ല.\r\nശ്രീപ്രസാദിന്റെ ആദ്യ പുസ്തകത്തിലേ പോലെ തന്നെ ഇതും കടിച്ചാൽ പൊട്ടാത്ത സാഹിത്യമോ വാക്കുകളോ ഇല്ല. വളരെ ലളിതമായി നർമ്മത്തിൽ കലർത്തിയുള്ള അവതരണം. നമ്മളുടെ ഒക്കെ ഏറ്റവും മനോഹരമായ കാലം സ്കൂൾ ജീവിതമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു "ഓലപ്പുരയിലെ ഋതുഭേദങ്ങൾ" എന്ന ഈ പുസ്തകത്തിലൂടെ .\r\nഇനിയും ഇതുപോലെയുള്ള നല്ല നല്ല പുസ്തകങ്ങൾ ശ്രീപ്രാസാദിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\r\nഎല്ലാ ആശംസകളും നേരുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]