യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. സാധാരണയായി കവിത വായിക്കാറില്ല. കേള്‍ക്കാനാണ് ഇഷ്ടം. പക്ഷേ ഇത് വായിച്ചുപോയി. ലളിതമായി വായിക്കാന്‍ പറ്റുന്ന കനമുള്ള കവിതകള്. \r\nഇദ്ദേഹത്തിന്റെ ഒന്നുരണ്ടു കഥകള്‍ അടുത്തകാലത്ത് വായിച്ചിട്ടുണ്ട്. ഏത് വാരികയിലാണെന്നൊര്‍മ്മയില്ല. ഒരു ഒടിയന്റെ ജീവിതം പറയുന്ന കഥ. നല്ല വായനശേഷിയുള്ള എഴുത്താണ്. കഥപോലെത്തന്നെ കവിതയും. കുഞ്ഞിരായീനും നാട്ടുനന്മകളും നാട്ടുതിന്മകളും മനസ്സില് തറഞ്ഞുനില്‍ക്കുന്നു.\r\n Rating: [5 of 5 Stars!] |