reviewed by julie p a Date Added: Monday 7 Oct 2013

സിബു മോടയിലിന്‍റെ രണ്ടാമത്തെ കവിതാസമാഹാരമാണിത്. വാക്കും ക്രിയയും ഒന്നിക്കുന്ന പ്രകടനപരത സൃഷ്ടിക്കുന്ന കവിതകള്‍ .തിരുവചനം ആണ് ആദ്യകവിത.
"ബക്കറ്റിലെ വെള്ളമേ
പോയി കടലില്‍ കിടന്നാലും
നിന്‍റെ പേരു നീ കളഞ്ഞാലും
എന്നിട്ട് തിരയായി വന്ന്
എന്നെ അഭിവാദ്യം ചെയ്യൂ''
ശ്യാമഹാസ്യത്തിന്‍റെ രൂപം ചമയ്ക്കുന്ന ധാരാളം കവിതകള്‍ ഈ സമാഹാരത്തില്‍ കാണാം
''ദേ പോയി ജയിലില്‍നിന്ന്
ദാ വന്നു ജയിലിലേക്കുതന്നെ''
പണ്ടു സാറ്റു കളിച്ചപ്പോള്‍ എന്ന ടൈറ്റില്‍കവിത 'കളി'യുടെ മാറുന്ന മുഖം ഗാനാത്മകമായി അവതരിപ്പിക്കുന്നു.
പണ്ടു സാറ്റു കളിച്ചപ്പോള്‍ പച്ചിലക്കാട്ടിലൊളിച്ചേ ഞാന്‍
പച്ചിലപ്പാമ്പുമനങ്ങിയില്ലെന്നെ കണ്ടുപിടിക്കരുതെന്ന മട്ടില്‍

എന്നു തുടങ്ങുന്ന കവിത പരിണമിക്കുന്നതു നോക്കുക
ആടകളില്ലാത്ത വീഡിയോ കാണുവാനാളുകള്‍ കേറുന്ന സൈറ്റുനോക്കി
പാത്തും പതുങ്ങിയും സാറ്റുകളിക്കുന്നു പാവങ്ങള്‍ നമ്മുടെ കുഞ്ഞുമക്കള്‍

വേറിട്ട കവിതകള്‍ വേറിട്ട കാ വ്യാനുഭവം

Rating: 5 of 5 Stars! [5 of 5 Stars!]